കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2021-22

വിദ്യാർത്ഥികളിലെ നേതൃത്വപാടവം, അർപ്പണ മനോഭാവം, സേവന തല്പരത തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികളാണ് ഒരു വർഷത്തെ എസ് പി സി പരിശീലനത്തിൽ ഉൾപ്പെടുന്നവർ. നിലവിൽ യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് അധ്യാപകരായ ഇ.സി. കവിത, ടി.വി. മണി കണ്ഠലാൽ എന്നിവരാണ്.പരേഡ് പ്രാക്ടീസും ഇൻഡോർ ക്ലാസ്സുകളും നല്ല രീതിയിൽ നടന്നു വരുന്നു. കോവിഡിനിടയിലും വീട്ടിലിരുന്ന് ക്രിയാത്മകമായ യോഗ പരിശീലനം, മൈക്രോഗ്രീൻ ഫാമിങ് ,ടെലി കൗൺസിലിംഗ്, ജൈവ വളവും ജൈവ കീടനാശിനിയും നിർമ്മിക്കൽ, മഴക്കുഴി നിർമ്മാണത്തിലൂടെ കിണർ റീചാർജിങ്ങ്, ബോട്ടിൽ ആർട്ട് തുടങ്ങി നിരവധി വ്യക്തിഗത പ്രവർത്തനങ്ങൾ ചെയ്ത് യൂണിറ്റിന്റെ സജീവത നിലനിർത്തിയിരുന്നു. കോവിഡിനു ശേഷം സ്കൂൾ തുറന്നതിൽപ്പിന്നെ ഗ്രൗണ്ട് പരിശീലനം, ഫീൽഡ് വിസിറ്റ് , വെക്കേഷൻ ക്യാംപ് തുടങ്ങിയവ പൂർവാധികം കാര്യക്ഷമമായി നടന്നു വരുന്നു.

അഡ്വൈസറി ബോർഡ് അംഗങ്ങൾ

ക്രമനമ്പർ സ്ഥാനം വർഷം പേര് ചിത്രം
1 സ്റ്റേഷൻ ഹൗസ് ഓഫീസർ 2021 ബ്രിജു കുമാർ
2 ഹെഡ്മിസ്ട്രസ് 2021 ടി.കെ.ലത
3 പി ടി എ പ്രസിഡണ്ട് 2021 അബ്ദുൾ റഷീദ്
4 കമ്മ്യൂണിറ്റി പോലിസ് ഒഫീസർ 2021 കവിത. ഇ.സി.
5 കമ്മ്യൂണിറ്റി പോലിസ് ഒഫീസർ 2021 മണി കണ്ഠലാൽ ടി.വി.
6 ഡ്രിൽ ഇൻസ്ട്രക്റ്റർ 2021 സജീഷ് സി.പി.
7 എസ് പി സി പിടിഎ അംഗം 2021 ഹേമലത
8 എസ് പി സി പിടിഎ അംഗം 2021 സിനി സെൽവരാജ്

എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾക്ക് ഒന്നാം സ്ഥാനം

എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നമ്മുടെ കുട്ടികൾ ഗംഭീര പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തി. പരേഡിൽ മികച്ച പ്ലറ്റൂണായി നഹല . കെ.എൻ. നയിച്ച കെ.കെ.ടി.എം.ജി. ജി.എച്ച്.എസ്. സ്കൂളിലെ ഗേൾസ് പ്ലറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്ലറ്റൂണിലേയും മികച്ച കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ നൽകി. ഈ അഭിമാനാർഹമായ നേട്ടത്തിലൂടെ നമ്മുടെ വിദ്യാലയത്തിന്റെ പെരുമ ഉയർത്തിയ എല്ലാ എസ് പി സി കേഡറ്റുകൾകൾക്കും അവരെ മികച്ച രീതിയിൽ പരിശീലിപ്പിച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കവിത ടീച്ചർ, മണികണ്ഠൻ മാഷ് എന്നിവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

 
 
എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്നും എസ് പി സി യുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്നും

പോസ്റ്റർ രചനാ മത്സരം

ഹോപ്പ് ഫൗണ്ടേഷന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ "ചിരി " ടെലി കൗൺസിലിംഗ് പ്രോജക്ടിന്റേയും സംയുക്താഭിമുഖ്യത്തിൽ ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ വരുന്ന എസ് പി സി പദ്ധതി നടപ്പിലാക്കിയ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ തൃശൂർ റൂറൽ ജില്ലയിൽ നമ്മുടെ വിദ്യാലയത്തിലെ ഉത്തര ചന്ദ്രൻ (ജൂനിയർ എസ് പി സി കേഡറ്റ്) മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജനുവരി 19 - ന് ഇരിങ്ങാലക്കുട ഡി വൈ എസ് പി ൽ വച്ച് നടന്ന മത്സരത്തിൽ പതിനഞ്ചോളം വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ മത്സരിച്ചിരുന്നു.

73-ാമത് റിപ്പബ്ലിക് ദിനാഘോഷം - ജില്ലാ തല ദേശഭക്തിഗാന മത്സരം

73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, തൃശൂർ റൂറൽ സംഘടിപ്പിച്ച ജില്ലാ തല ദേശഭക്തിഗാന മത്സരത്തിൽ ജൂനിയർ കേഡറ്റായ ദിയ ഡെൻ സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനായി സ്കൂൾ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം ദിയ ഡെൻസിനായിരുന്നു. ജില്ലാ തല മത്സരത്തിൽ 25 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു.

CAP ജില്ലാ തല പോസ്റ്റർ രചനാ മത്സരം

CAP (children&Police) ഉം SPC യും സംയുക്തമായി നടത്തിയ ജില്ലാ തല പോസ്റ്റർ രചനാ മത്സരത്തിൽ ജൂനിയർ കേഡറ്റായ ഉത്തര ചന്ദ്രൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പുരസ്കാരവും ക്യാഷ് അവാർഡും തൃശൂർ റൂറൽ അഡീഷണൽ എസ്.പി. കുബേരനിൽ നിന്നും  ഉത്തര ചന്ദ്രൻ ഏറ്റുവാങ്ങി..

ദ്വിദിന ക്രിസ്തുമസ് ക്യാമ്പ്

കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്. എസ് പി സി യൂണിറ്റിന്റെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പ് 27/12/2021 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക്  പി.ടി.എ.പ്രസിഡണ്ട് പി.എച്ച്.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച് എം - ഇൻ ചാർജ് റാണി ടീച്ചർഅധ്യക്ഷത വഹിച്ച ചടങ്ങിന് സി.പി. ഒ. ഇ.സി. കവിത സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബിജു കുമാർ , എ എസ് ഐ താജുദ്ദീൻ, ഹെൽത്ത് ഇൻസ്പെക്ടർ വിജി ദാസ് , സി.പി. ഒ. മണികണ്ഠലാൽ , ഡ്രിൽ ഇൻസ്ട്രക്റ്റർ സി. പി. സജീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 
 

പുത്തനുടുപ്പും പുസ്തകവും 2.0

നവംബർ 14 ശിശുദിനത്തിന്റെ ഭാഗമായി പുത്തനുടുപ്പും പുസ്തകവും 2.0 എന്ന പരിപാടി യുടെ ഭാഗമായി കൊടുങ്ങല്ലൂർ സബ്ഡിവിഷൻ. പ്രത്യാശ ഭവനം എന്ന അനാഥലയം ആണ് സന്ദർശിച്ചത് 14-11-2021 ഞായറാഴ്ച രാവിലെ 11.30 am ആണ് അവിടെ എത്തിച്ചേർന്നത്. 12.40am വരെ നമ്മുടെ കാഡറ്റുകൾ അവിടെ കുട്ടികളോടൊപ്പം പാടിയും സംസാരിച്ചും ഇരുന്നു. ഓരോ കുട്ടികളോടും അവരുടെ ലക്ഷ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഒരുപാട് കുട്ടികളുടെ ആഗ്രഹം പോലീസ്, കളക്ടർ, പട്ടാളം ഒക്കെ തന്നെ ആണ്. നിലവിൽ 12 കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത് ബാക്കി കുട്ടികൾ വിവിധ സ്ഥലങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നു എന്നും അറിയിച്ചു. നമ്മുടെ കാഡറ്റുകൾ കുറച്ചു കഷ്ടപെട്ടെങ്കിലും അവിടെ ചെന്ന് ആ സാധനങ്ങൾ അവരുടെ ഒരോർത്തരുടെ കൈകളിലേക്ക് വച്ചുകൊടുക്കുമ്പോൾ ആ കുരുന്നുകളുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരി അതായിരുന്നു നമ്മുടെ കാഡറ്റുകളുടെ കഷ്ടപ്പാടിന്റെ ഫലം. പോയ 10 കുട്ടികളും ടീച്ചറും അവിടത്തെ ഭാരവാഹികളും. പിന്നെ ആ കുരുന്നുകളും അതിയായ സന്തോഷത്തിലായിരുന്നു.

 

കൊടുങ്ങല്ലൂർ അഗ്നി രക്ഷാ നിലയം സന്ദർശിച്ചു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ അംഗങ്ങളായ 88 കേഡറ്റുകൾ കൊടുങ്ങല്ലൂർ അഗ്നി രക്ഷാനിലയം (ഫയർ & റെസ്ക്യൂ സർവീസ്) സന്ദർശിച്ചു. ജൂനിയർ, സീനിയർ ബാച്ചിലെ കുട്ടികളെ രണ്ടു ദിവസങ്ങളിലായാണ് ഇവിടേക്ക് കൊണ്ടുപോയത്. CPR, chocking തുടങ്ങിവിവിധ തരം പ്രഥമ ശുശ്രൂഷാരീതികൾ, മറ്റ് അപകടങ്ങളിൽ സത്വരമായി സ്വീകരിക്കേണ്ട മുൻകരുതലുകൾ, തീയണക്കുന്ന വിവിധ മാർഗങ്ങൾ തുടങ്ങി ഒട്ടേറെ പ്രായോഗിക അറിവുകൾ നേടാൻ ഈ സന്ദർശനം സഹായകമായി. സി.പി.ഓ മാരായ കവിത. ഇ.സി, ടി വി. മണികണ്ഠലാൽ, അധ്യാപകനായ സൂരജ് തുടങ്ങിയവരാണ് സന്ദർശനത്തിന് നേതൃത്വം കൊടുത്തത്.

 
 
 
 

ഗ്രൗണ്ട് പരിശീലനങ്ങൾ പുനരാരംഭിച്ചു.

കോവിഡ് ഭീതിയുടെ നീണ്ട രണ്ട് വർഷക്കാലയളവിന് ശേഷം സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പരേഡ്, ഫിസിക്കൽ ട്രെയിനിങ്ങ് തുടങ്ങിയവ ഉൾപ്പെട്ട  ഗ്രൗണ്ട് പരിശീലനങ്ങൾ പുനരാരംഭിച്ചു. വലിയൊരു ഇടവേളക്ക് ശേഷം ശാരീരികക്ഷമത നിലനിർത്താനുള്ള ആക്റ്റിവിറ്റികൾക്ക് ഡ്രിൽ ഇൻസ്ട്രക്റ്റർ  സി പി സജീഷ്, സി പി ഒ മണികണ്ഠലാൽ എന്നിവർ നേതൃത്വം നൽകി. ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി പകുതി വീതം ബാച്ചുകൾക്കാണ് പരിശീലനം നൽകുന്നത്. നിലവിലെ മടുപ്പിന് വിരാമമിട്ടു കൊണ്ട് കുട്ടികൾ ഗ്രൗണ്ടിൽ ഏറെ ഊർജസ്വലരായി കാണപ്പെട്ടു.

 

ശാലോം സദൻ സന്ദർശനം

ഭിന്നശേഷി സൗഹൃദ ദിനത്തോടനുബന്ധിച്ച് ബാലജനസഖ്യവും സ്റ്റുഡന്റ് പോലീസ് കേഡറ്റും സംയുക്തമായി പെരിഞ്ഞനം ശാലോം സദൻ സന്ദർശിച്ചു.

ലോക ഭിന്നശേഷി സൗഹൃദ ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ കുറച്ചു കുട്ടികൾക്കൊപ്പം പെരിഞ്ഞനം ശാലോം സദൻ ( Home for Differently abled & bed ridden children) സന്ദർശനം നടത്താൻ തീരുമാനിച്ചപ്പോൾ അത് നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു eye opener ആയി മാറുമെന്ന് കുട്ടികളും പ്രതീക്ഷിച്ചില്ല. കൊടുംക്രൂരത ചെയ്യുന്നവർ മാന്യരായി വിലസുന്ന ഇന്നത്തെ സമൂഹത്തിൽ ഒരു തെറ്റും ചെയ്യാതെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറേ കുരുന്നുകൾ.. ഓരോ കാഴ്ചയും അത് ഒരുക്കിയവരുടെ കണ്ണിലൂടെ കാണുകയാണെങ്കിൽ മനോഹരമായിരിയ്ക്കും; യാഥാർത്ഥ്യം മിഴിതുറക്കുകയും ചെയ്യും. അപ്രകാരം, യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ കഴിയുന്നതായിരിയ്ക്കണം, കാഴ്ചകൾ എന്ന ഉൾക്കാഴ്ചയോടു കൂടിയാണ് ലോക ഭിന്നശേഷി സൗഹൃദ ദിനത്തിൽ എസ്.പി.സി. കൂട്ടുകാർ പെരിഞ്ഞനം ശാലോം സദൻ സന്ദർശനം നടത്തിയത്. ചില അടയാളപ്പെടുത്തലുകൾ മനസ്സിൽ നമ്മളറിയാതെ പതിഞ്ഞു പോകും. ഇരുൾച്ചിത്രങ്ങളൊക്കെയും തെളിക്കുമൊരിത്തിരിവെട്ടം പോലെ ആതുര സേവനം തന്നെയാണ് ഏറ്റവും വലിയ ആരാധന എന്ന തിരിച്ചറിവിലേക്കാണ് അന്ന് കുട്ടികൾ നടന്നു കയറിയത്.

"Living in The Present moment " എന്ന ആശയത്തിനെ ഇത്രമാത്രം പോസിറ്റീവ് ആയെടുത്ത് ജീവിക്കാൻ ഇവർക്കെങ്ങനെ കഴിയുന്നു എന്ന അമ്പരപ്പിൽ നിന്ന് ആതുര സേവ തന്നെയാണ് ഏറ്റവും വലിയ ആരാധന എന്ന തിരിച്ചറിവിലേക്കാണ് ഞങ്ങൾ നടന്നുകയറിയത്.

 

സ്വാതന്ത്ര്യ ദിനത്തിൽ കൂട്ടുകാർക്ക് ഓണക്കൂടയുമായി എസ്.പി.സി & ജെ.ആർ.സി. ടീം

മഹാമാരിക്കിടയിലും  കാണാമറയത്തിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരെ ചേർത്തുപിടിച്ച് അതിജീവനത്തിനൊരു പുതുഭാഷ്യം രചിക്കാൻ കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്.എസ്.പി.സി., ജെ.ആർ.സി. ടീം കൈകോർത്തപ്പോൾ അതിത്ര വലിയ നന്മ മരമായി തണൽ വിരിക്കുമെന്ന് ആരും കരുതിയതല്ല. സ്വന്തം വീട്ടിലേക്ക് അവശ്യ വസ്തുക്കളായ അരിപ്പൊടി, അവിൽ, പഞ്ചസാര, ശർക്കര എന്നിവക്കു പുറമെ സോപ്പ്, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡ് ,പഠനോപകരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവ വാങ്ങുന്ന കൂട്ടത്തിൽ ഒന്നോ രണ്ടോ അതിൽ കൂടുതലോ ഐറ്റം സാധനങ്ങൾ കൂട്ടുകാരുടെ വീട്ടിലേക്കായും വാങ്ങി ഇവർ സ്കൂളിലെത്തിച്ചു. കൂടാതെ അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന നിരവധി പേർ പദ്ധതിയോട് സഹകരിച്ചു.അങ്ങനെ ഉള്ളതു കൊണ്ട് ഓണം പോലെ എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിലെ നൂറ്റിപ്പത്തോളം കുട്ടികളുടെ കുടുംബങ്ങളിലേക്ക് ഇവർ പന്ത്രണ്ടോളം തരം അവശ്യ വസ്തുക്കളടങ്ങുന്ന ഓണക്കൂടയുമായി കടന്നുചെന്നപ്പോൾ അവിടെ ദൃഢമായത് കൂട്ടായ്മയെന്ന നന്മയുടെ തിരി അണയാത്തിടത്തോളം നമുക്കേതു കെട്ടകാലത്തേയും അതിജീവിക്കാം എന്ന ആത്മവിശ്വാസമായിരുന്നു.

 
 
കൂട്ടുകാർക്ക് ഓണക്കൂട കൂട്ടുകാർക്ക് ഓണക്കൂട

സ്കൂളിന്റെ തനതു പ്രവർത്തനമായ" ഓണക്കൂട " എന്ന പ്രവർത്തനം സ്കൂളിൽ നടപ്പിലാക്കിയത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും ജൂനിയർ റെഡ് ക്രോസും ചേർന്നാണ്. രാജ്യത്തിന്റെ 75-ാം ജന്മദിനത്തിൽ ഓണക്കൂടയുടെ വിതരണോദ്ഘാടനം ബഹു. കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ ഷിനിജ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് പി.എച്ച്.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ ആശ ആനന്ദ്, ഹെഡ്മിസ്ട്രസ് ടി.കെ.ലത, വൈസ് പ്രസിഡന്റ് രഘു , എസ്.എം.സി ചെയർമാൻ എം.ആർ. സുനിൽ ദത്ത്,കൊടുങ്ങല്ലൂർ എസ്.ഐ. തോമസ്,എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇ.സി. കവിത, ജെ.ആർ.സി. കോ-ഓർഡിനേറ്റേഴ്സ് ആയ നിമ്മി മേപ്പുറത്ത്, എസ്. നിലീന , അധ്യാപകർ, PTA ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

അമ്പത് ദിനം അമ്പതിലധികം വ്യത്യസ്തതയാർന്ന പ്രോജക്ടുകളും

ഏകദേശം രണ്ട് മാസത്തോളം നീണ്ടു പോയ ലോക്ക് ഡൗൺ ജാഗ്രതാ ദിവസങ്ങളിലും അമ്പതിലധികം വ്യത്യസ്തതയാർന്ന പ്രോജക്ടുകളുമായി ദിനേന കേഡറ്റുകൾ കർമ്മനിരതരായിരുന്നു. അടച്ചുപൂട്ടലിന്റെ 50 ദിവസങ്ങളിലും നമ്മുടെ കേഡറ്റുകൾ തിരക്കിലായിരുന്നു. ഓരോ ദിവസവും ഓരോ പ്രോജക്റ്റ് എന്ന നിലയിൽ നാടിനും വീടിനും ഉപകാരപ്രദമായ 50 വ്യത്യസ്ത പദ്ധതികളാണ് എസ് പി സി കേഡറ്റുകൾ ഏറ്റെടുത്ത് വിജയിപ്പിച്ചത്. നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി കൃഷി തുടങ്ങി മാസ്ക് നിർമ്മാണം, കൊറോണ ബോധവൽക്കരണ വീഡിയോ നിർമാണം, ഷോർട്ട് ഫിലിം നിർമ്മാണം, യോഗപരിശീലനം, സ്ഥിരമായി വ്യായാമം ചെയ്യൽ, പക്ഷികൾക്ക് ജല കൂട്, ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടുള്ള കരകൗശല പണികൾ, അമ്മക്ക് വിശ്രമിക്കാൻ അവസരം നൽകി അച്ഛനും സഹോദരങ്ങൾക്കൊപ്പം ഭക്ഷണം തയ്യാറാക്കൽ, മൈക്രോഗ്രീൻ ഫാമിംഗ്, ജൈവകീടനാശിനി നിർമ്മാണം, മഴയെത്തും മുമ്പേ ഉള്ള പരിസര ശുചീകരണം, മഴക്കാല ജന്യ രോഗങ്ങൾ പ്രതിരോധിക്കാനുള്ള മുന്നൊരുക്കം, മഴക്കുഴി നിർമ്മാണം, കിണർ റീചാർജ്, അധ്യാപകരെയും വിദ്യാർഥികളെയും ബന്ധുക്കളെയും വിളിച്ച് കൗൺസിലിംഗ്, പഴയ കാല ഭക്ഷണ രീതികൾ കുറിച്ച് വിവരശേഖരണവും അത്തരം വിഭവങ്ങൾ ഉണ്ടാക്കലും, പഴയകാല മഹാമാരികളെ കുറിച്ചുള്ള പഠനം, പെയിൻറിംഗ്, കവിത, തുടങ്ങി ഗ്രോബാഗ് നിർമാണം വരെ എത്തിനിൽക്കുന്നു ഇവരുടെ പ്രവർത്തനങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ. വീടിനുള്ളിൽ പരിമിതികൾക്കുള്ളിൽ ഇരുന്ന് ചെയ്തു മാറ്റി നാട്ടുകാരെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ എസ് പി സി ടീം.

ചിരി ടെലി കൗൺസിലിംഗ്

കോവിഡ്, മഴക്കെടുതി ദുരന്തങ്ങളുടെ സമ്മർദ്ദങ്ങൾക്കൊന്നും വഴിപ്പെടാതെ ഊർജസ്വലരായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ...ലോക്ക്‌ ഡൗൺ വിരസതയകറ്റാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ടാസ്ക് വീതം എല്ലാ ആഴ്ചയും ചെയ്യുന്നുണ്ടിവർ. കൂട്ടുകാരിൽ നിന്നും വിദ്യാലയത്തിൽ നിന്നും താല്ക്കാലികുമായെങ്കിലും അകന്നു കഴിയുന്ന ഈ കാലഘട്ടം പല കുട്ടികളിലും മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇതിനൊരാശ്വാസമായി കേരള പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ ചിരി ടെലി കൗൺസിലിംഗ് സംവിധാനത്തിന്റെ പ്രചരണാർത്ഥം ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കലായിരുന്നു ഈ ആഴ്ചയിലെ ടാസ്ക് . കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ കേരളത്തിലുടനീളം വൈറൽ ആയി പ്രചരിക്കുന്നുണ്ട് ടെലി കൗൺസിലിംഗ് സംവിധാനം.

 

കോവിഡ് പ്രതിരോധ ബോധവൽക്കരണഷോർട്ട് ഫിലിം

കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിൽ സ്വന്തമായി നിർമ്മിച്ചഭിനയിച്ച ഷോർട്ട് ഫിലിമുമായി ശക്തമായൊരു ഒറ്റയാൾപ്പട്ടാളമായി  സീനിയർ കേഡറ്റായ ശ്രദ്ധ പ്രേം ജില്ലാ സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയയായി. വ്യത്യസ്തതയുള്ള ഒമ്പത് റോളുകളാണ് ഈ കൊച്ചു മിടുക്കി തനിച്ച് അഭിനയിച്ച് തകർത്തത്. സ്ക്രിപ്റ്റ്, അവതരണം, എഡിറ്റിംഗ് എന്നിവയിലെല്ലാം ഒരു മികച്ച ഷോർട്ട് ഫിലിമിനെ വെല്ലുന്ന രീതിയിൽ മികവു കാണിച്ച ഈ ദൃശ്യ വിരുന്ന് വെറുമൊരു സാധാരണ സ്മാർട്ട്ഫോൺ ഉപയോഗിച്ച് പരിമിത സാഹചര്യങ്ങളിൽ വീടിനകത്തും ചുറ്റുമായി മാത്രം എടുത്തതാണെന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്.

 

എസ് പി സി ടി വി ചലഞ്ച്

ലോകചരിത്രത്തിലെ തന്നെ ബ്ലാക്ക് ഔട്ട് കാലഘട്ടമായ കോവിഡ് മാസങ്ങളിൽ കേഡറ്റുകൾ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും കൈവിടാതെ നാലു ചുവരുകൾക്കുള്ളിലൊതുങ്ങിയാണെങ്കിലും ഓൺലൈൻ പ്രവർത്തനങ്ങൾ വഴി ഏവരേയും വിസ്മയിപ്പിച്ചു. കേഡറ്റുകളുടെ സഹകരണത്തോടെ സമാഹരിച്ച തുക കൊണ്ട് രണ്ട് എസ് പി സി കുട്ടികൾക്ക് ടി വി വാങ്ങി നൽകി ഓൺലൈൻ പഠന സാഹചര്യമൊരുക്കി.

 

മട്ടുപ്പാവിലെ ജൈവ പച്ചക്കറികൃഷി

അതിലുപരി പരിമിതമായ ജീവിത സാഹചര്യങ്ങളിലും കോവിഡ് 19 ന്റെ പ്രതിരോധത്തിനായി കവചങ്ങൾ തീർത്ത് നഹലയും ടീമും നടത്തിയ മട്ടുപ്പാവിലെ ജൈവ പച്ചക്കറികൃഷി ജനശ്രദ്ധയാകർഷിച്ചു. വാടക വീട്ടിലെ മട്ടുപ്പാവിൽ വിളവെടുത്ത തക്കാളി, വെണ്ടക്ക, പച്ചമുളക് തുടങ്ങി പത്തോളം ഇനം ജൈവ പച്ചക്കറികൾ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ സാമൂഹ്യ അടുക്കളക്ക് കൈമാറി.

 

1000 മാസ്കുകൾ മുനിസിപ്പാലിറ്റിക്ക്

കൂടാതെ തുണി, ഇലാസ്റ്റിക് എന്നിവ ഉപയോഗിച്ച് അമ്മമാരുടെ സഹായത്തോടെ ഏകദേശം 1000 മാസ്കുകൾ മുനിസിപ്പാലിറ്റിക്ക് കൈമാറി. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി അവിടെയും ഇവിടെയും വലിച്ചെറിയരുതെന്നുള്ള സന്ദേശവും നൽകി.

 

കുറഞ്ഞ കാലയളവിൽ ഇങ്ങനെ നീണ്ടു പോകുന്ന നിരവധി വ്യത്യസ്തതയാർന്ന മികച്ച പ്രവർത്തനങ്ങളിലൂടെ തൃശൂർ റൂറലിന്റെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന SPC യൂണിറ്റുകളിലൊന്നായി മാറാൻ ഈ പെൺ പള്ളിക്കൂടത്തിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാം.

സ്റ്റുഡന്റ് പോലീസ് കാഡറ്റ് 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്

ജൂനിയർ കാഡറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ് യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
1 അഫ്‍ന ഫാത്തിമ   8 എഫ് 2021-2022
2 ഫാത്തിമ മിർസ   8 എഫ് 2021-2022
3 അഭിയ ഫാത്തിമ   8 എഫ് 2021-2022
4 അഫ്രിൻ ഫാത്തിമ   8 എഫ് 2021-2022
5 നൗറിൻ കെ എ   8 എഫ് 2021-2022
6 ഹന പർവീൺ   8 എഫ് 2021-2022
7 റംസിയ കെ എ   8 എഫ് 2021-2022
8 ആഷിയ എം കെ   8 എഫ് 2021-2022
9 ജീവ ജയകൃഷ്ണൻ   8 എഫ് 2021-2022
10 ലക്ഷ്‍മി ഇ ജി   8 സി 2021-2022
11 അരുന്ധതി ടി ജി   8 സി 2021-2022
12 കൃഷ്ണാഞ്ജലി   8 സി 2021-2022
13 ഗാഥ എം ആർ   8 ഡി 2021-2022
14 അനുപമ കെ എസ്   8 ഡി 2021-2022
15 അരുണിമ എം എൽ   8 സി 2021-2022
16 ദിയ ഡെൻസ്   8 സി 2021-2022
17 ഫാത്തിമ ടി ജെ   8 ഇ 2021-2022
18 നസീഹ ജലീൽ   8 ഇ 2021-2022
19 ശ്രീലക്ഷ്‍മി ടി എസ്   8 ഇ 2021-2022
20 നസ്രിൻ പി എസ്   8 ഇ 2021-2022
21 അനുശ്രീ അപ്പാട്ട്   8 ബി 2021-2022
22 ഐശ്വര്യ കെ കെ   8 സി 2021-2022
23 ഹനിയ ഹ‍ുസൈൻ   8 ഡി 2021-2022
24 അൻസൽന കെ എസ്   8 ബി 2021-2022
25 ജോത്സന ജനീഷ്   8 ബി 2021-2022
26 ആദ്യ കെ എൻ   8 സി 2021-2022
27 ശ്രേയ കെ എസ്   8 സി 2021-2022
28 ജുട്ടിമ പി എസ്   8 ബി 2021-2022
29 ദ്യ‍ുതിലക്ഷ്‍മി   8 ബി 2021-2022
30 മ‍ുസ്ലിമാ   8 ബി 2021-2022
31 അഭിരാമി   8 എ 2021-2022
32 ആഖില നസ്‍വിൻ   8 ബി 2021-2022
33 ഫാത്തിമ റിസ്‍ല   8 സി 2021-2022
34 നിവേദിത സി എസ്   8 സി 2021-2022
35 ലക്ഷ്‍മിപ്രിയ   8 ഡി 2021-2022
36 നിസ്‍ന ഫാത്തിമ   8 എ 2021-2022
37 സാന്ദ്ര   8 ബി 2021-2022

സീനിയർ കാഡറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ് യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
1 31607 ആവണി കെ ജി   9 സി 2020-2021
2 31566 ഫാത്തിമ ഫർസാന വി എസ്   9 സി 2020-2021
3 31617 ഗീതുകൃഷ്ണ   9 സി 2020-2021
4 31669 അഭിരാമി പി എ   9 സി 2020-2021
5 31152 നന്ദന ഇ ആർ   9 സി 2020-2021
6 31269 ഐശ്വര്യ സി ആർ   9 ഡി 2020-2021
7 31075 അഹല്യ പി എൽ   9 ഡി 2020-2021
8 31351 അനന്യ പി വി   9 ഡി 2020-2021
9 31137 അശ്വനിനന്ദ ടി ആർ   9 ഡി 2020-2021
10 31248 ഫൈഹ   9 ഇ 2020-2021
11 31122 അരുണിമ ടി എസ്   9 സി 2020-2021
12 31125 അൽന മരിയ പി ടി   9 സി 2020-2021
13 31134 അശ്വതി കെ ഡി   9 സി 2020-2021
14 31115 അനുഷ്‍ക കെ യു   9 സി 2020-2021
15 31707 ദേവനന്ദ സജിത്ത്   9 സി 2020-2021
16 31237 ഷാമിയ പി ബി   9 ബി 2020-2021
17 31103 അയേഷ സാദത്ത്   9 ബി 2020-2021
18 31182 ഹിബ നസറിൻ കെ എച്ച്   9 ബി 2020-2021
19 31297 ശിവപ്രിയ കെ എസ്   9 എഫ് 2020-2021
20 31165 സനിത്യ കെ എസ്   9 എഫ് 2020-2021
21 31224 ഗായത്രി കെ മേനോൻ   9 എഫ് 2020-2021
22 32063 തമന്ന പർവീൺ   9 എഫ് 2020-2021
23 31878 അയന പി എസ്   9 എഫ് 2020-2021
24 31287 അഭിരാമി എ എസ്   9 എഫ് 2020-2021

സൂപ്പർ സീനിയർ കാഡറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ് യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
1 31748 ഭവ്യ ടി സി   10 എ 2019-2020
2 30903 അനന്ദലക്ഷ്‍മി സി വി   10 എ 2019-2020
3 31687 അനന്യ പി ആർ   10 എ 2019-2020
4 31780 നയന പി വി   10 സി 2019-2020
5 30928 മുബീന ഹാദിയ   10 ബി 2019-2020
6 30686 മരിയ ഹെൻസ ഹെൻട്രി   10 സി 2019-2020
7 30889 കൃഷ്ണേന്ദു വി   10 എ 2019-2020
8 30753 അർച്ചന എം എസ്   10 ഡി 2019-2020
9 31735 ദേവിക ഒ എൽ   10 സി 2019-2020
10 30908 ലക്ഷ്‍മിപ്രിയ ഒ ആർ   10 ഡി 2019-2020
11 31880 നേഹ വി എൻ   10 സി 2019-2020
12 30825 അനുവിന്ത കെ ഡി   10 സി 2019-2020
13 30672 ആർദ്ര കെ എ   10 സി 2019-2020
14 30666 ഹ‍‍ൃദുല ഹരിലാൽ   10 ഡി 2019-2020
15 31308 ആര്യ ഇ എം   10 സി 2019-2020
16 30647 വൈഷ്ണവി വിശാഖൻ   10 ഡി 2019-2020
17 30739 അനാമിക കെ വി   10 സി 2019-2020
18 31638 നഹ്‍ല കെ എൻ   10 ജി 2019-2020
19 30840 ആവണി കെ ബി   10 സി 2019-2020
20 30807 അഞ്ജുകൃഷ്ണ എൻ എസ്   10 ജി 2019-2020
21 31304 അശ്വനി കൃഷ്ണൻ   10 ഇ 2019-2020
22 31844 ആദിത്യ എ വൈ   10 ഇ 2019-2020
23 30641 ദേവിക പി എസ്   10 ഡി 2019-2020
24 31823 നിരഞ്ജന കെ എസ്   10 ഇ 2019-2020
25 30697 അനുശ്രീ സി എം   10 ഡി 2019-2020
26 30685 അഭിരാമി വി എസ്   10 ഡി 2019-2020
27 31354 നയന ടി എസ്   10 എഫ് 2019-2020
28 30878 ശ്രീലക്ഷ്‍മി ടി എ   10 ജി 2019-2020
29 30738 അഞ്ജന പി ബി   10 എഫ് 2019-2020
30 31592 ദയ പ്രിൻസ്   10 ഡി 2019-2020
31 31089 ശ്രദ്ധ പ്രേം   10 ജി 2019-2020
32 31092 അമൃത വി എസ്   10 ജി 2019-2020
33 31820 ഫാത്തിമ ബിസ്‍മി എം എ   10 ജി 2019-2020
34 31759 അൽന ടി എ   10 ഇ 2019-2020
35 30876 അനന്യ കൃഷ്ണ ഇ എ   10 ജി 2019-2020
36 30845 അഞ്ജലി പി എസ്   10 എഫ് 2019-2020
37 31776 നിവേദിത സജീവ്   10 എ 2019-2020
38 30731 അനുഗ്രഹ സുരേഷ് ബാബു   10 ഇ 2019-2020
39 30924 ഭാഗ്യലക്ഷ്‍മി ടി ജി   10 ഇ 2019-2020
40 31806 ന‍ൂർജഹാൻ കെ എം   10 ഇ 2019-2020
41 31623 ഫാത്തിമ സിനാന   10 ഇ 2019-2020
42 30997 അഭിനയ കൃഷ്ണ   10 ഇ 2019-2020
43 30940 ഐശ്വര്യ ഉദയകുമാർ   10 ഇ 2019-2020