അസംപ്ഷൻ എച്ച് എസ് ബത്തേരി/മറ്റ്ക്ലബ്ബുകൾ/ട്രാഫിക് ക്ലബ്ബ്

ട്രാഫിക് നിയന്ത്രണം

എൻ സി സി പ്രവർത്തനങ്ങൾ .
ട്രാഫിക് നിയന്ത്രണം

ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ സി സി ,സ്കൗട്ട് ,jrc വിദ്യാർത്ഥി ക്രമീകരിച്ച് പ്രവർത്തനങ്ങൾ സജീവമാക്കി.സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണംപ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറിവരുമ്പോൾ ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്.വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകട സാധ്യത കൂടുതൽ ഉണ്ട് .ആയതിനാൽ പ്രത്യേകമായി  ട്രാഫിക് ക്ലബ്ബ് രൂപീകരിക്കുകയായിരുന്നു. സ്കൗട്ട് ,ജെ.ആർ.സി.,എൻസിസി ഇതിൽ നിന്നും, ഒപ്പം മറ്റുവിദ്യാർത്ഥികളിൽ നിന്നും താല്പര്യമുള്ള വിദ്യാർഥികളെ തെരഞ്ഞെടുത്താണ്  ട്രാഫിക് ക്ലബ് രൂപീകരിച്ചത് .ഇവരെ പ്രത്യേകം ഗ്രൂപ്പുകൾ ആക്കുകയും ഓരോ  ഗ്രൂപ്പിനും പ്രത്യേകം പ്രത്യേകം ദിവസങ്ങൾ അനുവദിച്ചു നൽകുകയുമായിരുന്നു.അപകടം ഒഴിവാക്കുന്നതിന് സ്റ്റോപ്പ് ബോർഡുകളും  കയ്യിൽ കരുതുന്നു.ജെ .ആർ. സി , എൻ.സി.സി , സ്കൗട്ട് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ  അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.