തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/360 ഡിഗ്രി
പഠനം ഹൃദ്യമായ അനുഭവമാക്കുന്നതിന് ക്ലാസ് മുറിയിലെ പരിമിതികൾ മറികടന്ന് ഒരോ കുട്ടിയിലും അറിവും കഴിവും ഭാവനയും യുക്തിചിന്തയും ശാസ്ത്രബോധവും പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ഗണിത ക്ലബ് നേതൃത്വം നൽകിയ 360 ഡിഗ്രി എന്ന പദ്ധതി വിദ്യാഭ്യാസരംഗത്ത് കോഴിക്കോട് ജില്ലയിൽ സജീവമായി ചർച്ചചെയ്യപ്പെട്ട ഒരു പദ്ധതിയാണ്.
എട്ടാം ക്സാസിലെ കുട്ടികളിൽ അഭിരുചി പരീക്ഷ നടത്തി അതിൽ മികവ് പ്രകടിപ്പിച്ച 50 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്
കുട്ടികൾക്ക് പഠനസമയം നഷ്ടപ്പെടാതെ ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടായിരുന്നു വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തതത്.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരുടെ ക്സാസുകൾ,
പഠന യാത്രകൾ തുടങ്ങിയവ ഈ പരിപാടിയുടെ പ്രത്യേകതകളായിരുന്നു.
2017 ഡിസംബർ 24 ന് പ്രകൃതിയുടെ മനോഹാരിതയാൽ അനുഗ്രഹീതമായ കോടമഞ്ഞ് പുതച്ച തുഷാരഗിരിയിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയുണ്ടായി. തുഷാരഗിരിയിലെ പാറമടയിലും കാനന മധ്യത്തിലും വെച്ച് 'ശിലകൾ പുഴയിൽ അലിഞ്ഞു ചേരുമ്പോൾ' എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ അധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ. എ.വി. രജിഷ് പഠന ക്ലാസ് നടത്തുകയുണ്ടായി.