അവധിക്കാലം വരവായ് അവധിക്കാലം വരവായ്
കുട്ടികൾ ഞങ്ങൾ കാത്തിരിക്കും അവധിക്കാലം വരവായ്
ആമോദേത്താടൊത്തുകളിെച്ചാരു അവധിക്കാലം വരവായ്
ആശിച്ച് മോഹിച്ച് കാത്തിരുന്നവധിക്കാലം വന്നേപ്പാ
കൊറോണ ഞങ്ങളെ വീട്ടിലിരുത്തി
എവിടെ തിരിഞ്ഞങ്ങു നോക്കിയാലും ഇപ്പോൾ
കൊറോണ വാർത്തകൾ മാത്രമല്ലോ
നാടാകെ ശ്യൂനത ഏറിടുന്നു
ആരുമില്ലിന്നീ നടപാതകളിൽ
ഏവരും വീടിനുള്ളിൽ തന്നെയല്ലോ
കിളിത്തട്ട്, കോൽക്കളി, പന്തുകളി എന്നീ
പഴമതൻ കളികൾ തേടി കളിച്ചിടുന്നു
വരുവിൻ വരുവിൻ ചങ്ങാതികളെ
നമുക്ക് വീട്ടിലിരുന്നീടാം
കൈയ്യും വായും കഴുകീട്ടങ്ങനെ
കൊറോണ നമുക്കറ്റീടാം
പുറത്തിറങ്ങി നടന്നെന്നാൽ
കൊറോണ നമ്മെ പിടികൂടും
വരുവിൻ വരുവിൻ ചങ്ങാതികളെ
സുരക്ഷിതരായി വീട്ടിലിരിക്കാം
വ്യാജവാർത്തകൾ തള്ളിക്കളയാം
മുന്നറിയിപ്പുകൾ അനുസരിക്കാം
സമൂഹവ്യാപനം തടഞ്ഞീടാം
മഹാമാരിയെ നമുക്ക് തുരത്തീടാം
മാനവർ ഭീതിയിലാഴുമ്പോൾ
കൈതാങ്ങായ് മാറുന്നു വൈദ്യന്മാർ
ആശ്വാസമായ് മാറുന്നു നഴ്സുമാർ
നാടിന് കാവലായ് മാറുന്നു
കാക്കിതൻ കരുത്തുറ്റ കരങ്ങൾ