സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വനാദമുണർത്താം

ശുചിത്വനാദമുണർത്താം

ഈ കൊറോണ കാലത്ത് നമുക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ശുചിത്വം. വൃത്തിയും വെടുപ്പുമുളള ഘടകമാണ്ശുചിത്വം. ശുചിത്വമില്ലായ്മയിലൂടെ നമ്മൾ രോഗങ്ങളെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. വ്യക്തിശുചിത്വം പരിസര ശുചിത്വം,രോഗപ്രതിരോധനം എന്നിവയിലൂടെ നമുക്ക് ആരോഗ്യം നിലനിര‍ത്താനാകും.പരിസരം, വൃത്തി, വെടിപ്പ് ,ശുദ്ധി മാലിന്യസംസ്ക്കരണം,കൊതുക് നിവാരണം എന്നിവയിലെല്ലാം ശുചിത്വം ഉൾപ്പെടുന്നു. വ്യക്തിശുചിത്വം , ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശു ചിത്വപാലനത്തിന്റെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ഓരോ വ്യക്തിയും ആദ്യം ശുചിത്വം പരിപാലിക്കേണ്ടതായിട്ടുണ്ട്.നമ്മുടെ ദേഹശുചിത്വവും നന്മൾ ധരിക്കുന്ന വസ്ത്രങ്ങളുടെ വൃത്തിയും നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്. നമ്മുടെ ഭക്ഷണവും പാത്രങ്ങളും വളരെ വൃത്തിയുളളതാണെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്. വിശേഷാൽ മൽസ്യങ്ങൾ, മാംസങ്ങൾ, പച്ചക്കറികൾ ,പഴങ്ങൾ മുതലായവ വിഷമില്ലാത്തതാണെന്ന് ഉറപ്പുവരുത്തുക. നമ്മൾ ഉപയോഗിക്കുന്ന വെളളം മലിനമല്ലാത്തതാണെന്ന് ഉറപ്പു വരുത്തുക. കൂടെ പരിസരശുചിത്വം കൂടി വളരെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കള മാലിന്യങ്ങളും മറ്റും ക്രിയാത്മകമായ സംസ്ക്കരിക്കേണ്ടതുണ്ട്. നമ്മുടെ വീടിന്റെ അകവും പുറവും വളരെ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക.പറമ്പുകളിൽ നമുക്ക് ആവശ്യമുളള പച്ചക്കറികൾ കൃഷിചെയ്ത് പരിസരശുചിത്വം പരിപാലിക്കാം. പരിസരശുചിത്വം പരിപാലിക്കുന്നതിന്റെ ഭാഗമായിട്ട് നമ്മൾ ചെയ്യുന്ന പച്ചക്കറി കൃഷി നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണം ഉളളതാണ്. ഈ കൃഷിലൂടെ നമുക്ക് ആവശ്യമായ വ്യായാമം ലഭിക്കുന്നു. നമ്മുടെ വ്യായാമകുറവുമൂലമുളള അസുഖത്തിൽനിന്നും മോചനം കിട്ടുന്നു. ഇങ്ങനെയുളള നമ്മുടെ പ്രവർത്തി രോഗപ്രതിരോധത്തിനും കാരണമാകുന്നു. രോഗമില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്ന് പറയുന്നത്. നല്ല ശുചിത്വം, നല്ല ഭക്ഷണം, നല്ല വെളളം,നല്ല ചിന്തകൾ, നല്ല പ്രവർത്തികൾ, സ്നേഹമുളള സംസാരം, മറ്റുളളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുകയും അവരുടെ നന്മയിൽ സന്തോഷിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നത് നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്.ഈ സന്തോഷം നമ്മളിൽഉണ്ടെങ്കിൽ മാത്രമേ നല്ല ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയുളളൂ. ഇതിലൂടെ ശുചിത്വം, പരിസരഛുചിത്വം എന്നിവ പാലിച്ചുകൊണ്ട് ആരോഗ്യം നിലനിർത്തി നല്ലൊരു നാളേയ്ക്കായി മുന്നേറാം.ശുചിത്വമുളളതായിരിക്കാൻ നമ്മൾ ശ്രദ്ധ ചെലുത്തണം. നമ്മുടെനാട് ശുചിത്വനാട് ..ലോകമേ തറവാട്. വീടും പറമ്പും റോഡും ചവറാൽ വാരി വിതറി നിറയ്ക്കുകിൽ ഈച്ച പെരുകും കൊതുക് പെരുകും രോഗം വിതറും കൂട്ടരേ മൂളിമൂളി കൊതുക് പറക്കുമ്പോൾ ഓർത്തിടേണം കൂട്ടരേ മന്ത്,ഡെങ്കിപ്പനി,മലമ്പനി ഇവയും ഒപ്പം വന്നിടും പതുക്കെപ്പതിക്കെ മനുഷ്യരെയവ കാലപ്പുരിയ്ക്കയച്ചിടും നഗരമെന്നത് നരകമായിടും നമുക്കത് വിനയായിടും വൃത്തി,കുളിയിൽ മാത്രമെന്ന ചിന്ത നമ്മൾ മാറ്റണം വീടും ഒപ്പം നാടും നമ്മൾ വൃത്തിയായി വയ്ക്കണം കുപ്പി,പാത്രം,ചിരട്ട എന്നിവ വെളളം നിറയാതെ നോക്കണം കൊതുകുവന്ന് മുട്ടയിട്ട് പെരുകും അവയിൽ കൂട്ടരേ സെഫ്റ്റി ടാങ്കിൽ ദ്വാരമൊക്കയും കൊതുകിൻ വഴികൾ കൂട്ടരേ അടയ്ക്കണമവ സിമന്റ് ചേർത്ത് പെരുകില്ല പിന്നെ കൊതുകുകൾ രോഗം ദൂരെ മാറ്റി നിറുത്തുവാൻ നാട് സ്വർഗമാക്കീടാൻ വരും തലമുറ വിരവിലി‍ വളരാൻ കടമ നമ്മൾ ചെയ്യണം.

ആൻ മരിയ കെ ആർ
8 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം