ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/അമ്മ എന്ന രണ്ടക്ഷരം
അമ്മ എന്ന രണ്ടക്ഷരം അമ്മയെന്ന അമൃതിനെ ഞാനെങ്ങനെ എഴുതും! സ്നേഹത്തിന്റെയോ! ലാളനയുടെയോ !താരാട്ടു പാട്ടിന്റെയോ ! നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കിട്ടുന്ന ആ ചൂടിനെയോ . അമ്മക്ക് പകരം മറ്റൊരു സ്നേഹം ഈ ലോകത്തില്ല . ഞാനെന്റെ അമ്മയെ വളരെ അധികം സ്നേഹിക്കുന്നു ആ സ്നേഹം എവിടുന്നു വരുന്നു എന്നൊന്നും എനിക്കറിയില്ല . സ്വാർത്ഥതയുടെ കൂടാരങ്ങളിൽ ഒരിക്കൽ പോലും ഞാൻ എന്റമ്മയെ കണ്ടിട്ടില്ല . വിശ്രമം തേടാതെ സഹനത്തിന്റെ മരുഭൂമിയിലൂടെ നടന്നുപോകുന്ന എന്റെ അമ്മ, ഹൃദയം നുറുങ്ങുന്ന വേദനോക്കൊടുവിലും മനസിലെനിക്കായി വേദനയേറ്റുവാങ്ങിയ എന്റെ അമ്മ, പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ച എന്റെ അമ്മ, അമ്മിഞ്ഞപ്പാലിനൊപ്പം സ്നേഹത്തിന്റെ ബാലപാഠങ്ങൾ എനിക്കാദ്യം പറഞ്ഞു തന്നതും, തന്റെ ജീവിതം മുഴുവൻ എനിക്കായി മാറ്റിവെച്ചതും അമ്മ എന്ന സ്നേഹമായിരുന്നു . ആ സ്നേഹം കൊണ്ടത്രേ അമ്മ എനിക്ക് ജന്മം തന്നത്, എന്നെ വാരി പുണരുന്നത്, എനിക്ക് മുത്തം തരുന്നത്, എന്റെ മുറിവുകൾ കെട്ടിവെച്ചു തരുന്നത്, അച്ഛനിൽ നിന്നും അടി കിട്ടാതെ എന്നെ അമ്മയുടെ മറവിൽ ഒളിപ്പിച്ചു നിർത്തുന്നത്, എന്നെ പറ്റി മറ്റുള്ളവരോട് പുകഴ്ത്തി പറയുന്നത്, വഴക്ക് പറയുന്നത്, പിന്നെ ആ കൈകളിലൂടെയുരുളുന്ന ഭക്ഷണമാണിന്നുമെന്റെ ബലം, എന്റെ നിലനില്പിന്റെ രഹസ്യവും. അറിയുന്നു നിർമ്മല ജീവസ്നേഹം, സ്നേഹമയിയാം എന്റെ അമ്മ നൽകിയ സ്നേഹം നിറഞ്ഞോരീ ജീവിതം !!
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 03/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം