ഭൂമിതൻ പുസ്‍തക താള് മറിക്കവേ
കണ്ടു ഞാൻ അൽഭുതകാഴ്‍ചകൾ
കാടും മേടുംപുഴയും മഴയും
പൂവും പുല്ലും അരുവിയും
പാടവും മരങ്ങളും മലകളും
തൊടികളും പ്രകൃതി തൻ നാമ്പുകൾ
മാവുതൻ ചില്ലയിൽ മാമ്പഴം ഇല്ലിന്ന്
മണ്ണപ്പം ഇല്ല മരവും ഇല്ല.
കെട്ടിടകെേടുമരത്താൽ ഇന്നെൻ
പ്രകൃതിനാമ്പുകൾ പൊഴിയവേ
മനുഷ്യൻ തൻ സ്വാർത്‍ഥത ഇന്നെൻ
ഭൂമിയേ പ്ലാസ്റ്റിക്ക് കൂടിനാൽ മൂടിയേ.
മനുഷൃൻ തൻ അഹന്തയാൽ ഇന്നെൻ
പ്രകൃതിയെ കോപിതയാക്കി
പ്രളയമാക്കി പ്രളയമാക്കി ..............