ഇഷ്ട്ം , എൻ സ്വപ്നത്തിനോടെനിക്കിഷ്ടം,
സ്വപ്നമായ് തീർന്നൊരാ ജീവിതത്തിനോടെനിക്കിട്ടം
കലാലയകാലത്തോടെനിക്കിട്ടം, കൂട്ടക്കാർക്കൊപ്പം
കളിചുചിരിച്ചുല്ലസിക്കാനാണെനിക്കിഷ്ടം.
പ്രകൃതിയുമായി സൗഹാർദം പങ്കിടാനാണെനിക്കിഷ്ടം,
പച്ചപ്പിൽ തിളങ്ങുമീ കേരളത്തിനോടെനിക്കിഷ്ടം.
കലകളോടെനിക്കിഷ്ടം,കലാകാരികളോടൊപ്പം ഒരു കല
അഭ്യസിക്കാനെനിക്കിഷ്ടം.
കാറ്റിലാടും മരവും കലപില പാടുമീ പക്ഷിയും
കുയിലിന്റ മൃദുസ്വരവും പാട്ടുമെല്ലാമെനിക്കിഷ്ടെം.
ബാല്യത്തിൽ കളിച്ചൊരാകളികളോടും കൊച്ചു
കുസൃതികളെല്ലാം ഞാൻ ഒരുപാടാഗ്രഹിക്കുന്നു
എനിക്കാ കാലത്തോടാണിപ്പോഴുമിഷ്ടം.
എല്ലാ സന്തോഷങ്ങൾക്കിടയിലും കടന്നുവരുന്നൊരീ-
ദുഃഖത്തിനോടെനിക്കിഷ്ടം.
ആ ദുഃഖം തരുന്നൊരീ വേദനകളോടനിക്കിഷ്ടം.
ഒരമ്മയ്ക്കു തൻമകുഞ്ഞുങ്ങളോടുള്ളൊരിഷടം, ആ
കാപട്ട്യമില്ലാത്തൊരിഷ്ടത്തിനു വലുതായി ഒന്നുമില്ല.
അമ്മ തൻ നെഞ്ചുപൊട്ടുന്നു തൻ കുഞ്ഞി-
ന്റെ നെഞ്ചു പിടയുമ്പോൾ.
ഈ ഇഷ്ടമാണെതാർഥ ഇഷ്ടം.