സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബ്

2021 - 22 അദ്യയന വർഷത്തിൽ  കോവിഡ് മഹാമാരി മൂലം ക്ലാസ്സുകൾ ഓൺലൈനായാണ് ജൂണിൽ ആരംഭിച്ചത്. ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു .ജൂലൈ 11ന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ വർഷങ്ങളിലെ ജനസംഖ്യ സൂചിപ്പിക്കുന്ന ഹിസ്റ്റോഗ്രാം അവതരിപ്പിച്ചു.ജൂൺ 19 പാസ്ക്കൽ ദിനത്തോടനുബന്ധിച്ച് ഫ്രഞ്ച് മാത്തമാറ്റീഷ്യനായ  ബ്ലേസ് പാസ്കൽ നെ പരിചയപ്പെടുത്തി. ഓഗസ്റ്റ് 15 നോടനുബന്ധിച്ച്  വിവിധ കുട്ടികളെ ഏകോപിപ്പിച്ച് പതാക നിർമ്മാണം ഓൺലൈനായി നടത്തി .നേഷണൽ മാത്തമാറ്റിക്കൽ ഡെയോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .കൂടാതെ വിവിധ ക്ലാസുകളിൽ ജോമട്രിക്കൽ ചാർട്ട് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.