എ പി എച്ച് എസ് അളഗപ്പനഗർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
എസ് പി സി പാസിംഗ് ഔട്ട് പരേഡ്
അളഗപ്പനഗർ സ്കൂളിൽ ആദ്യ എസ് എസ് എൽ സി ബാച്ച് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് 4 വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് നടന്നു .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് പ്രിൻസ് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു .ചടങ്ങിൽ പുതുക്കാട് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ്. ഐ .ശ്രീ സിദ്ദിഖ് അബ്ദുൽ ഖാദർ ,അളഗപ്പനഗർ പഞ്ചായത്ത് പ്രെസിഡൻറ് ശ്രീ .പ്രിൻസൺ തയ്യാലയ്ക്കൽ ,സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സിനി എം കുര്യാക്കോസ് ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി .എസ്. പ്രിൻസ് എന്നിവർ അഭിവാദ്യം സ്വീകരിച്ചു .വാർഡ് മെമ്പർ ശ്രീ .ദിനിൽ പാലപ്പറമ്പിൽ ,പി .ടി.എ.പ്രസിഡന്റ് ശ്രീമതി ശാലിനി എൻ.എസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ .റോയ് തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .ഡി ഐ .ശ്രീ ദിനേഷ് .കെ ,സി .പി.ഒ .മാരായ ശ്രീ .പ്രസാദ് സി.കെ ,ശ്രീമതി ലിസി ക്ളീറ്റസ് എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും സന്നിഹിതരായിരുന്നു .