എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ചിത്രകഥ
ചിത്രകഥ
ഒരു ചെറിയ കുടുംബം.... അച്ഛനും അമ്മയും മകനും. ഒരു ദിവസം മകൻ അച്ഛനിഷ്ടപ്പെട്ട ഒരു ചിത്രം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.എന്നാൽ അവൻ അതിനെ ചീത്തയാക്കുന്നത് അച്ഛൻ കണ്ടു. അത് നശിപ്പിക്കരുതെന്ന് അച്ഛൻ പറഞ്ഞു. എന്നാൽ അവൻ അച്ഛന്റെ വാക്ക് അനുസരിച്ചില്ല. കോപം കൊണ്ട് തുടുത്ത അച്ഛൻ ആ ചിത്രത്തെ വലിച്ചു കീറി കഷണങ്ങളാക്കി. കുറച്ചു കഴിഞ്ഞ് അച്ഛൻ ആ ചിത്രത്തെ ഒന്നിക്കാൻ ശ്രമിച്ചു, എന്നാൽ നടന്നില്ല. അച്ഛൻ പുറത്തു പോയി വന്നപ്പോൾ ആ ചിത്രം പഴയപോലെ മനോഹരമായിരിക്കുന്നു. അച്ഛന് സന്തോഷമായി. ഉടനെ ആ മകൻ ഓടി വന്നു പറഞ്ഞു: അച്ഛാ ഈ ചിത്രം ഞാനാ വീണ്ടും ക്രമപ്പെടുത്തിയത്. അപ്പോൾ അച്ഛൻ ആശ്ചര്യത്തോടെ ചോദിച്ചു,അതെങ്ങനെ സംഭവിച്ചു? ഞാൻ ശ്രമിച്ചിട്ട് നടന്നില്ലല്ലോ! മകൻ പറഞ്ഞ മറുപടി കേട്ട് അച്ഛൻ ഇളിഭ്യനായി. അച്ഛാ, ഈ ചിത്രത്തിന്റെ പുറകിൽ ഒരു പക്ഷിയുടെ ചിത്രം ഉണ്ടായിരുന്നു, അത് ശരിയാക്കിയപ്പോൾ അച്ഛന്റെ പ്രിയപ്പെട്ട ഈ ചിത്രവും ശരിയായി. അങ്ങനെ അച്ഛനും മകനും സന്തോഷമായി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |