എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പച്ചക്കറിത്തോട്ടം - ഉച്ചഭക്ഷണ പദ്ധതിക്കൊരു രുചിക്കൂട്ട്


കൃഷിയിലും ഞങ്ങൾ മുന്നിൽ തന്നെ

സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിൽ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്നു വരുന്നു. കുട്ടി കർഷകർ തങ്ങളുടെ വിളവെടുപ്പുകളുടെ ഫലങ്ങൾ സ്കൂളിൽ എത്തിക്കുകയും പ്രധാന അധ്യാപിക യുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ച ഭക്ഷണ പദ്ധതിയിലേക്ക് വിവിധ തരം പച്ചക്കറികളുടെ ശേഖരണം ഓരോ ദിവസവും നടന്നുവരുന്നു.

കുട്ടികൾ തങ്ങളുടെ ഭവനത്തിൽ മാതാപിതാക്കളോടൊപ്പം വിത്തുകൾ നടുകയും പരിപാലിക്കുകയും ചെയ്ത ഫോട്ടോസ് അധ്യാപകർക്ക് നൽകിയിരുന്നു. അതിൽനിന്നും ഓരോ ക്ലാസിലെയും ഏറ്റവും നല്ല കുട്ടി കർഷകരെ കണ്ടെത്തി(1st, 2'nd,3'rd) അവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്യുകയും ചെയ്തു. ഇത് കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ഉണർത്തുന്നതിനും, കർഷകരെ ബഹുമാനിക്കുന്നതിനും, കർഷക തൽപരരായി വളർന്നു വരുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കാരണമായി.കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിൽ കൃഷിയോടുള്ള അഭിനിവേശം വർദ്ധിക്കുന്നതിനും കാരണമായി.ക്രിയാത്മകത, സൃഷ്ടിപരത, അനുഭവ വിവരണങ്ങൾ, കൃഷിയിലെ ന്യൂജൻ കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ഈ കുട്ടി കർഷകരിൽ കണ്ടുവരുന്നു.മാതാപിതാക്കളുടെ സഹകരണവും, അധ്യാപകരുടെ പ്രോത്സാഹനവും, മാനേജ്മെന്റ് നൽകുന്ന പിന്തുണയും ഈ പദ്ധതിയെ വളരെ വിജയകരമായി തന്നെ ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നു.






സ്കൂൾ പച്ചക്കറി തോട്ടം

 
സ്ക്കുൾ പച്ചക്കറിത്തോട്ടം

കൃഷിയും കൃഷി രീതികളും കുട്ടികളിലേക്ക് എത്തിക്കാനും വിഷ രഹിതമായ പച്ചക്കറി ഉച്ചഭക്ഷണത്തിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാനും വേണ്ടി ഫാത്തിമ മാതാ സ്കൂളിൽ വിശാലമായ ഒരു കൃഷിത്തോട്ടം പരിപാലിച്ചുവരുന്നു. തൈ നടുന്നത് മുതൽ പച്ചക്കറി കൃഷിയുടെ എല്ലാ എല്ലാ ഘട്ടങ്ങളിലും കുട്ടികൾ തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഓരോ ക്ലാസിലെയും കുട്ടികളെ ആഴ്ചയിൽ ഒരു പീരിയഡ് വീതം കൃഷി കാര്യങ്ങൾക്കായി കൊണ്ടുപോകുന്നു. കൃഷിയിലൂടെ കിട്ടുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഇതുവഴി കുട്ടികൾക്ക് കൃഷിയോട് ആഭിമുഖ്യം വളർത്താനും വീടുകളിൽ ഇത് പ്രായോഗികമാക്കാനും സാധിക്കുന്നു. പഠനത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുട്ടികൾക്ക് കുറച്ചു സമയം മനസ്സിന് ഒരു റിഫ്രഷ്മെന്റ് കൊടുക്കാൻ ഈ പച്ചക്കറിത്തോട്ടം കൊണ്ട് സാധിക്കുന്നു.


തിരികെ...പ്രധാന താളിലേയ്ക്ക്...