സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/പരിഭ്രാന്തിയല്ല വേണ്ടത് ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പരിഭ്രാന്തിയല്ല വേണ്ടത് ജാഗ്രതയാണ്

ഒരിടത്ത് ഒരു ഗ്രാമത്തിൽ ബിൻ ലാൽ എന്ന ഒരു ധനികനുണ്ടായിരുന്നു. അയാൾ മഹാ അഹങ്കാരിയും തന്റേഡിയുമായിരുന്നു. ധാരാളം ധനമുണ്ടെങ്കിലും തന്റെ കാര്യം മാത്രം ചിന്തിച്ച് നടന്നിരുന്നു. പെട്ടെന്നാണ് ആ നാട്ടിൽ കൊറോണ എന്ന വൈറസ് പരത്തുന്ന മാരകമായ രോഗം വന്നെത്തിയത്. ലോകം മുഴുവൻ മഹാവ്യാധി വന്നു പിടിച്ചു.ജനങ്ങൾ പരിഭ്രാന്തരായി രോഗം വന്ന ആളുകൾ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ പുറപ്പെടുവിക്കുന്ന സ്രവങ്ങൾ മറ്റൊരാളുടെ കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും പ്രവേശിച്ചാണ് രോഗം പകരുന്നത് ജനങ്ങളെല്ലാവരും ജാഗ്രത പുലർത്തുമ്പോഴും ബിൻലാൽ അഹങ്കാരത്തിന്റെ മട്ടിലായിരുന്നു. സർക്കാർ ലോക്ക് ഡൗൺപ്രഖ്യാപിച്ചു കുറെ ദിവസമായി ആളുകൾ ജോലിക്കു പോകാതെ പട്ടിണിയിലായി. പലരും ബിൻലാലിന്റെ മുന്നിൽ കൈ നീട്ടി നിരാശയായിരുന്നു ഫലം എല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോഴും അദ്ദേഹം സാധനങ്ങൾ വാങ്ങി കൂട്ടുന്ന തിരക്കിലായിരുന്ന ബിൻ ലാലിന് രോഗം വന്ന് മരണത്തിനു കീഴടങ്ങി അഹങ്കാരമെല്ലാം മാറ്റി വച്ച് മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ നമ്മുടെ നാട്ടിലുമെത്തിയ ഈ മഹാമാരിയെ തുരത്താൻ പോരാടാം.

വിജയ് റ്റി .ജെ
7 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 03/ 2022 >> രചനാവിഭാഗം - കഥ