സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയമാണ്. ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, മികച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾ ബസ് സൗകര്യം, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ, ത്രിമാന ചിത്രങ്ങൾ, 7000 ൽ പരം ലൈബ്രറി പുസ്തകങ്ങൾ, വിദ്യാലയത്തിലെ മുൻ അധ്യാപകനായ ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണക്കായി നിർമിച്ചു നൽകിയ ലൈബ്രറി. കുട്ടികളുടെ വർദ്ധനവിനനുസരിച്ച്‌ ക്ലാസ് മുറികൾ ലഭ്യമാക്കാനാവാത്തതാണ് വിദ്യാലയം നേരിടുന്ന പരിമിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തതയും പരിഹരിക്കാനാവും.

കമ്പ്യൂട്ടർ ലാബ്

 
കമ്പ്യൂട്ടർ ലാബ്

എം.എൽ.എ, എസ്.എസ്.എ, പഞ്ചായത്ത് ഫണ്ടുകളിൽ നിന്ന് ലഭിച്ചതും സംസ്ഥാന സർക്കാരിന്റെ ഹെെടെക് വിദ്യാലയം പദ്ധതിയുടെ ഭാഗമായി കെെറ്റ് ലഭ്യമാക്കിയതുമായ 35 ൽ പരം ലാപ് ടോപുകളുമുള്ള ശീതീകരിച്ച ഐടി ലാബ് സ്വന്തമായിട്ടുണ്ട്. ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാക്കുന്നു. ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു. പി.കെ ഗ്രൂപ്പ് ചെയർമാനും വ്യാപാരിയും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയുമായ ഡോ. മുസ്തഫഹാജി രണ്ടരലക്ഷം രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ ലാബ് നവീകരിച്ചു നൽകി. ആകർഷകമായ ഫർണീച്ചറുകൾ, സൗണ്ട് സിസ്റ്റം,വാൾ സീലിങ്ങ് എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കി. കാളികാവിലെ പ്രവാസി ഫേസ് ബുക്ക് കൂട്ടായ്മ കാക്കുവാണ് വിദ്യാലയത്തിന് എയർ കണ്ടീഷണർ സമ്മാനിച്ചത്.പി.ടി.എ യുടെ നേതൃത്വത്തിൽ ഐ.ടി ഇൻസ്‍ട്രക്റ്ററുടെ സേവനവും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബിലേക്ക് ഇൻവർട്ടർ , ബാറ്ററി എന്നിവ കൈമാറിയത് ജീവകാരുണ്യ, സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായ കാളികാവിലെ കാപ്പ റിയാദ് ആണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്. ഭാരവാഹികളായ ഏമാടൻ ജാഫർ , പട്ടിക്കാടൻ ഹമീദലി, കുട്ടശേരി ശിഹാബ് എന്നിവർ ചേർന്ന് പി.ടി.എ ഭാരവാഹികൾക്ക് കൈമാറി.

ലൈബ്രറി

 
ഗ്രന്ഥാലയം
 
അമ്മ ലൈബ്രറി

ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ മുൻ അധ്യാപകൻ ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ ഓർമക്കായി അഞ്ചര ലക്ഷം രുപ ചെലവിൽ നിർമിച്ചു നൽകിയ ഗ്രന്ഥാലയം കുട്ടികൾക്ക് വായനയുടെ വസന്തം തീ‍ർക്കാൻ സഹായിക്കുന്നു. വിശാലമായ റീഡിംങ്ങ് കോർണറുമുണ്ട്. വിശാലമായ കെട്ടിടത്തിനു പുറമേ അനുബന്ധ ഫർണീച്ചറുകളും അദ്ദേഹം ലഭ്യമാക്കി. ജില്ലയിലെ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ഗ്രന്ഥാലയമാകുമിത്. കഴിഞ്ഞ രണ്ടു വർഷമായി പി.ടി.എ യുടെ നേതൃത്വത്തിൽ സ്ഥിരം ലെെബ്രേറിയന്റെ സേവനവും വിദ്യാലയത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. 2018-19 ൽ പഞ്ചായത്ത് അനുവദിച്ച 50,000 രൂപയുടെ പുസ്തകവും, SSK 2019-20 ൽ അനുവദിച്ച 45000 രൂപയുടേയും, 2020-21 ൽ അനുവദിച്ച 16000 രൂപയുടെ പുസ്തകങ്ങളും പുതിയതായി ലെെബ്രറിയിൽ ലഭ്യമായിട്ടുണ്ട്. ലെെബ്രറി വിതരണം കാര്യക്ഷമമായി നടന്നു വരുന്നു. കൂടാതെ ക്ലാസ്സ് ലെെബ്രററി ഒരുക്കുന്നതിനാവശ്യമായ പുസ‍്തകങ്ങളും വിദ്യാലയ ലെെബ്രറിയിൽ നിന്നു് ലഭ്യമാക്കി വരുന്നു. എം.ടി.എ യുടെ സഹകരണത്തോടെ അമ്മമാർക്കു കൂടി പുസ്‍തകങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ് വിദ്യാലയം.

അമ്മ ലൈബ്രറി

 
അമ്മ ലൈബ്രറി വായനാവസന്തം

ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിട്ടുണ്ട്. വായനാവസന്തം തീർക്കാൻ അമ്മ ലൈബ്രറി പദ്ധതി ആരംഭിച്ചു സ്കൂളിലെ വായനാ തത്പരരായ അമ്മമാർക്ക് ലൈബ്രറിയിൽ അംഗത്വം നൽകി പുസ്തകം ലഭ്യമാക്കുന്നതാണ് പദ്ധതി. വായനക്കൂട്ടം എന്ന പേരിൽ ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. പി.ടി.എ യുടെ നേതൃത്വത്തിൽ ലൈബ്രറേറിയന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴിയിൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‍സൺ രമാ രാജൻ പുസ്തക വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു. എ.ഇ.ഒ അപ്പുണ്ണി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽഎസ്.എം.സി.ചെയർമാൻ പി മഹ്സൂം, എം.ടി.എ പ്രസിഡൻ്റ് സുഹ്റ.വി, സി.പി റൗഫ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പി.ടി എ അംഗങ്ങളായ സി ഷൗക്കത്തലി, പി അയ്യൂബ്, ഹാഫിസ് പി. തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.

സ്കൂൾ ബസ്സ്

 
ലഘുചിത്രം

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. വണ്ടൂർ നിയോജക മണ്ഡലം എം. എൽ. എ ശ്രീ എ.പി അനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 17 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ലഭിച്ച സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന്ബസ്സുകളാണുള്ളത്. ഏകദേശം അറുനൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

പ്രീ പ്രെെമറി

2006-07 അധ്യായന വർഷത്തിൽ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 2021 ൽ 265 - കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു. 6അധ്യാപകരും 2ആയയും ആണ് സ്കൂളിൽ ഉള്ളത്. നാല് അധ്യാപകർക്കും ഒരു ആയക്കും സ‍‍ർക്കാർ ഓണറേറിയം ലഭിക്കുന്നു. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ കുട്ടികളുടെ പാർക്കും ഒരുക്കിയിട്ടുണ്ട്. എസ്.എസ്.കെ സഹകരണത്തോടെ കിഡ്സ് കോർണറുകളും ഈ വർഷം ഒരുക്കിയിട്ടുണ്ട്.

വിശാലമായ കളിസ്ഥലം

കുട്ടികൾക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂർണമെൻറുകൾപോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്. വിശാലമായ സ്കൂൾ മുറ്റത്ത് ഷട്ടിൽ കോർട്ട് അടക്കമുള്ള സൗകര്യങ്ങളുണ്ട്. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് പഞ്ചായത്ത് - ഉപജില്ലാ തല ഫുട്മ്പോൾ മേളകൾക്കും വിദ്യാലയം സാരഥ്യം വഹിക്കാറുണ്ട്. ഒട്ടേറെ കായിക പ്രതിഭകൾക്കും വിദ്യാലയം കരുത്തു പകർന്നിട്ടുണ്ട്.