സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/പ്രാദേശിക പത്രം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

റിപ്പോര്‍ട്ട്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിര്‍ദേശിച്ചതനുസരിച്ച് 27/01/17 ന് രാവിലെ ഏകദേശം 10 മണിയോടെ എല്ലാവരും സ്ക്കൂളില്‍ എത്തിച്ചേര്‍ന്നു.സ്ക്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍,PTA,MPTA അംഗങ്ങള്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സിലര്‍, SSGയിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

                         പൊതു വിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സ്ക്കൂള്‍ പി.റ്റി.എ പ്രസിഡന്റ് ശ്രീ.ഒ സദാശിവന്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ചു.പൊതുവിദ്യാഭ്യാസ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന നിരവധിയായ വെല്ലുവിളികളെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. പൊതു വിദ്യാലയങ്ങളെ സംബന്ധിച്ച് ജനങ്ങളിലുള്ള തെറ്റായ ധാരണകള്‍ മാറ്റികൊണ്ട്  പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണന്നും അതിന് നാം ഒത്തൊരുമിച്ച്  പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനുശേഷം പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തിനു ചുറ്റും വിദ്യാലയ സംരക്ഷണ മനുഷ്യ ചങ്ങല നിര്‍മ്മിച്ചു അതോടൊപ്പം നിര്‍ദേശിക്കപ്പെട്ട വ്യക്തികള്‍ അതാത് സ്ഥാനങ്ങളില്‍ നിന്നു കൊണ്ട് പ്രതിജ്‍ഞ ചൊല്ലി. ഏകദേശം 200-ഓളം രക്ഷിതാക്കള്‍ ഈ യജ്ഞത്തില്‍ പങ്കെടുത്തു.അതിനുശേഷം യോഗം പിരിച്ചുവിട്ടു.