ശുചിത്വം ***


ഇന്നത്തെ ലോകത്ത് മനുഷ്യന്റെ നിലനില്പിനു് ശുചിത്വം കൂടിയേ തീരൂ. ശാസ്ത്രം ഒരുപാടു പുരോഗമിച്ചെങ്കിലും അതിനനുസരിച്ചു അസുഖങ്ങളും വർദ്ധി ച്ചിട്ടുണ്ട്. അതിനാൽ വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവും പ്രാധാന്യം അർഹിക്കുന്നു. വനാന്തരങ്ങളിൽ ജീവിച്ച മനുഷ്യന് വൃത്തിയില്ലാത്ത സാഹചര്യത്തിലും അസുഖങ്ങൾ വരാതെ പ്രതിരോധിച്ചു നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നു.

സുഖസൗകര്യങ്ങൾ വർദ്ധിച്ചു. ആളുകൾ തിങ്ങി പാർക്കാൻ തുടങ്ങി. സാംക്രമിക രോഗങ്ങളും തുടങ്ങി. മനുഷ്യന്റെ പ്രതിരോധ ശേഷി കുറഞ്ഞു. ഭൂമിയുടെ ഒരു അറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് എത്താനുള്ള സാഹചര്യങ്ങളും കണ്ടു പിടുത്തങ്ങളും ഉണ്ടായപ്പോൾ അതേ വേഗതയിൽ തന്നെ വൈറസുകളും സഞ്ചരിക്കാൻ തുടങ്ങി. അങ്ങിനെ ലോകത്തിന്റെ ഏത് കോണിലും എന്ത് അസുഖങ്ങൾ ഉണ്ടായാലും പെട്ടെന്ന് വ്യാപിക്കാനുള്ള സാധ്യത കൂടി. കോളറ യും, വസൂരിയും, നിപ്പയും, കൊറോണയും നമ്മുടെ അതിഥികളായി മാറി.

ശുചിത്വം മാത്രമേ ഇതിന് ഒരു പ്രതിവിധി ഉളളൂ. രണ്ടു നേരം കുളിക്കണം, ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണം. കൈകൾ എപ്പോഴും നന്നായി കഴുകണം, ഭക്ഷണത്തിന് മുമ്പും, പിമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം, പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്, വീടും പരിസരവും എപ്പോഴും ശുചിയാക്കി വെക്കണം, ടോയിലറ്റ് കൾ അണുനാശിനി ഉപ യോഗിച്ചു കഴുകണം, പുറത്തുപയോഗിച്ച പാദരക്ഷകൾ വീട്ടിൽ ഉപയോഗിക്കരുത്. ഇങ്ങനെ ശുചിത്വം ശീലിച്ചാൽ ആധുനിക ലോകത്തെ മഹാമാരികൾ നമുക്ക് കീഴടക്കാം.


ഋതുശ്രീ മോൾ
മൂന്നാംതരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം