കെ. പി. എം. എസ്. എം. ഹൈസ്കൂൾ അരിക്കുളം/അക്ഷരവൃക്ഷം/കൊറോണ @ഭൂമി

കൊറോണ @ഭൂമി

ഞാൻ കൊറോണ. ചൈനയിലെ വുഹാൻ മാർക്കറ്റിൽ തുടങ്ങി എന്റെ പ്രയാണം ഇതാ ലോകം മുഴുവൻ പരന്നു കിട ക്കുന്നു. ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ചു. ലോകത്തിൽ ഏറ്റവും അധികം വിവരം നൽകി. എന്നാൽ മനോഹരമായ കൈകൾ പ്രകൃതിയെ താലോലിക്കുന്നതിന്ന് പകരം പ്രുകൃതി യെ മാലിന്യം എറിയാനുള്ള ചവറ്റു കൊട്ടയാക്കി മാറ്റി.

തന്റെ ബുദ്ധിയിൽ അവൻ പ്രുകൃതിയെ ദ്രോഹിയ്ക്കാൻ തുടങ്ങി. മറ്റു ജീവജാലങ്ങളെ തനിക്ക് കാണാനായി കൂട്ടി ലാക്കി. ഭൂമി അവരുടേതുമാണെന്ന് ചിന്തിക്കാതെ നടനമാടി. ഒടുവിൽ അവരെയൊന്നടക്കി നിർത്താൻ വന്നതാണ് ഞാൻ.

ഞാൻ വരുമ്പോൾ ഇവിടെ പണ്ട് കണ്ടിരുന്ന മലകളും പുഴകളും ഒന്നും ഇല്ല. പകരം കൂറ്റൻ കെട്ടിടങ്ങൾ. പുഴകൾ നിറയെ മാലിന്യം. ഒരു ഭാഗത്തു സുന്ദര സുമുഖരായി സകല ആനന്ദവും അനുഭവിച്ച സുഖിച്ച് ജീവിക്കുന്നവർ. മറുഭാഗത്ത് ജീവന് വേണ്ടി പ്രാണൻ നില നിർത്താൻ വെമ്പുന്നവർ.

ഇവരുടെയൊക്കെ ജീവിതത്തിന്റെ താളക്രമത്തിൽ ഞാനൊന്ന് തലയിടുന്നു. എന്നാൽ ഭൂമിയിൽ മനുഷ്യർ കാട്ടുന്ന തമാശകൾ കൊണ്ട് സ്വന്തം കൂട്ടരേ തന്നെ അവർ കൊല്ലുന്നു. വഞ്ചിക്കുന്നു. ഒരാൾ മാത്രം ഒരു കോടി ജനതയെ ഇല്ലാതാ ക്കുന്നു. മറ്റൊരു ജന്തുവിലും കാണാത്ത വന്യമായ ക്രൂരമുഖം അവനുണ്ട്. ചിലയിടത്ത് അവൻ ചെയ്യുന്നതോർത്ത് ഞാൻ ദുഖിച്ചു. വിശന്ന വയറുമായി മാതാവിനരികിൽ അലമുറയിടു മ്പോൾ ടൺ കണക്കിന് ഭക്ഷണം കുഴിച്ചു മൂടുന്നു. എന്തൊരു വേദനാജനകം. പക്ഷെ മെത്തയിൽ കിടന്ന് ഉറങ്ങുമ്പോഴോ അധികാര പരിധിയിൽ വിലസുമ്പോഴോ അതൊട്ടും അവനെ അലോസരപ്പെടുത്തുന്നില്ല.

വീണ്ടും ഇത് തന്നെ ആവർത്തിക്കുന്നു അവൻ തന്നെ വിഭാഗങ്ങൾ പലതുണ്ടാക്കി പരസ്പരം തമ്മിലടിപ്പിച്ച് മത്സരി ക്കുന്നു. ഭൂമിയിലെ തികച്ചും വ്യത്യസ്തനായ ജീവി ആയ എന്റെ വരവ് ആദ്യമൊന്നും ആരെയും അമ്പരപ്പിച്ചില്ല. എന്തിനു ചൈനയെ പോലും പിടിച്ച കുലുക്കിയില്ല. "ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ" എന്ന പോലെ പിന്നെ ഒരു ചാട്ടമായിരുന്നു.

ആഹാ ... അങ്ങനെ ഒരു ലക്ഷത്തോളം മനുഷ്യരെ ചുമ്മാ അങ്ങ് കൊന്നു കളഞ്ഞു. മനുഷ്യൻ തല കുത്തി മറിയുന്നു, മരുന്ന് കണ്ടെത്താൻ. അതിനിടക്കാന് അവർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. അത് എന്റെ വർദ്ധനവ് അങ്ങ് കുറച്ചു എങ്കിലും എന്റെ പരമാവധി ഞാൻ സ്‌കോർ ചെയ്തു.

ലോക്ക് ഡൌൺ നെ എനിക്ക് അത്ര അങ്ങ് പിടിച്ചി ട്ടില്ല. പിന്നെ മാസ്‌കും സാനിറ്റയ്‌സറും എന്റെ ശത്രുക്കളാണ്. വല്ലാതെ കഷ്ടപ്പെടുത്തുന്നു അവർ. എന്റെ ഉദ്ദേശം ചെറുതാണു കേട്ടോ. പാഠം പഠിപ്പിക്കൽ...അതായത് മനുഷ്യനെ ഒരു പാഠം പഠിപ്പിക്കൽ. അവന്റെ ചെയ്തികൾ ഓർത്ത് അവൻ തന്നെ ഒന്ന് വലയട്ടെ. അവന്റെ അഹങ്കാരവും അസൂയയും എന്നെ ബാധിക്കില്ല. അതേത് കൊലകൊമ്പനായാലും. അതുകൊണ്ട് തന്നെ പാഠങ്ങൾ പഠിപ്പിക്കാൻ ഒരു മാഷായി കൂട്ടുകാർ എന്നെ കണ്ടോളൂ....

ഇനി ഞാൻ വിശ്രമിക്കണമെങ്കിൽ വൃത്തിയും ശുചിത്വവും ആണ് പരിഹാരം. പ്രതിരോധമാണ് എന്റെ ബലഹീനത. ശുചിത്വമില്ലായ്മ, വായു അനാവശ്യ ഇടങ്ങളിലെ കൂടിക്കാഴ്ച്ച എന്നിവയാണ് എന്റെ മാർഗ്ഗങ്ങൾ. ഒരു പാഠമായി എന്നെ സ്വീകരിക്കുക. എന്റെ പ്രയാണം നശിപ്പിച്ചാൽ നിങ്ങൾക്ക് കൊള്ളാം. അത്ര തന്നെ. അപ്പ ശരി.

ക്യാമറാമാൻ വൃത്തിയില്ലായ്മക്കൊപ്പം സ്വന്തം കൊറോണ @ഭൂമിയിലെ രോഗിയുടെ സമീപത്ത് നിന്നും.

അമാന ഫാത്തിമ
10 A കെ. പി. എം. എസ്. എം. എച്ച്. എസ്. എസ്. അരിക്കുളം
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - കഥ