ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അംഗീകാരങ്ങൾ
(ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരംകോട്/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- 2019 - 20 അധ്യായന വർഷം എടുത്തുപറയത്തക്ക നേട്ടങ്ങൾക്കും നമ്മുടെ വിദ്യാലയം അർഹരായി . ഏഴാം ക്ലാസ്സിൽ പഠിച്ചു കൊണ്ടിരുന്ന ദക്ഷിണാ സുരേഷിനെ ന്യൂമാത്സ് ഗണിത മത്സരത്തിൽ സബ്ജില്ലയിൽ നിന്ന് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. ഏഴാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന നന്ദനയ്ക്ക് സയൻസ് ഇൻസ്പെയർ അവാർഡ് ലഭിച്ചു. സ്പോർട്സ് ഇനത്തിൽ സബ്ജില്ലയിൽ പ്രബിതാ പ്രശാന്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ശാസ്ത്രമേള കളിലും കലാമത്സരങ്ങളും സബ്ജില്ലയിൽ നമ്മുടെ വിദ്യാർത്ഥികൾ അവരുടെ മികവ് തെളിയിച്ചു. വിഷ്ണു, അഖില വിവിധ ഗ്രേഡുകൾ നേടി. 2018-2019, 2019-2020, 2020-2021, 2021-2022, 2022-2023 അധ്യയന വർഷങ്ങളിൽ S S L C യ്ക്ക് 100%വിജയം നേടി.
- 1/03/2023 നു പ്രതിഭ സംഗമത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന് ലഭിച്ച ട്രോഫി എച് എം ഉം പി ടി എ പ്രെസിഡന്റും ചേർന്ന് ഏറ്റു വാങ്ങി.
- കളക്ടർസ് സൂപ്പർ ഹൺഡ്രഡ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും നാലു കുട്ടികൾ സെലക്ഷൻ നേടി.അവർ അടുത്ത ലെവൽ മത്സരിക്കുന്നതിനായി കളക്ടറേറ്റിൽ വച്ച് നടന്ന ഇന്റർവ്യൂ ലും ഗ്രൂപ്പ് ഡിസ്‌ക്യൂഷനിലും പങ്കെടുത്തു.
- കളക്ടർസ് സൂപ്പർ ഹൺഡ്രഡ് എന്ന പ്രോഗ്രാമിൽ പത്താം ക്ലാസ്സിലെ ട്വിൻസി ക്കു ഫൈനൽ സെലെക്ഷൻ ലഭിച്ചു.

