അടുത്തിരിക്കുക മനസ്സിലുള്ളൊരീ
കടുപ്പമല്ലെങ്കിൽ കുറഞ്ഞു പോയിടാം
അടക്കിവയ്ക്കാതെ ഒടുക്കാമാവോളം
അകം പൊരുൾ തമ്മിൽ പകർന്നിരുന്നിടാം
തരംഗമാകുമി ഹൃദയരാഗങ്ങൾ
തനിച്ചിരിക്കുമ്പോൾ തളർന്നു പോയിടാം
വിരഹമത്രമേൽ വിവശമെങ്കിലും
മറവി നമ്മളെ മറയിലാക്കിടാം
പുതിയ ഹരിതകം പഴയതൊക്കെയും
സ്മൃതി പഥങ്ങളിൽ നിന്നകറ്റീടാം
മനസ്സു കൈവിട്ട വഴിയിടങ്ങളിൽ
മടങ്ങിടാതെ നാം കുതിച്ചു പാഞ്ഞിടാം
തണുവിരൽ തൊട്ടു തഴുകി നാമിനി
അണുവിലും പ്രാണ തരംഗ മേകുക
അനുഭവിക്കുമീ നിമിഷമല്ലാതെ
നമുക്കു സ്വന്തമില്ലിറഞ്ഞുകൊള്ളുക