മരമുണ്ടേ, മരമുണ്ടേ,
മരത്തിൽ നിറയെ പൂവുണ്ടേ!
പൂവുണ്ടേ കായുണ്ടേ,
കാതിന്നാൻ കിളിയുണ്ടേ!
കിളിക്കിരിക്കാൻ കൂടുണ്ടേ,
കുഞ്ഞുക്കൂട്ടിലോ മുട്ടയുണ്ടേ!
മുട്ടവിരിഞ്ഞു വരുന്നേരം ആഹാ!
കി, കി എന്നൊരു സ്വരമുണ്ടേ!
മരമുണ്ടേ, മരമുണ്ടേ
മരമാണല്ലോ പ്രകൃതി
അതാണല്ലോ വളർത്തമ്മ.