ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയിലേക്ക് ഒരു നോട്ടം

പരിസ്ഥിതിയിലേക്ക് ഒരു നോട്ടം

മനുഷ്യനും പരിസ്ഥിതി പ്രശ്നങ്ങളും എന്നത് വളരെ അടുത്ത് നിലകൊള്ളുന്ന സങ്കീർണമായ ഒരു പ്രശ്നമാണ്. പരിസ്ഥിതി പ്രശ്നങ്ങളുടെ സൃഷ്ടാക്കൽ മനുഷ്യരാണ്. പ്രകൃതിയിൽ ഉണ്ടാകുന്ന ഓരോ വ്യതിയാനങ്ങൾക്കും അറിഞ്ഞോ അറിയാതെയോ മനുഷ്യർ തന്നെ ഉത്തരവാദികൾ.

പ്രകൃതിയെ സ്‌നേഹിച്ചിരുന്ന മനുഷ്യർ ക്രമേണ പാരിസ്ഥിതിക ചിന്തയില്ലാത്തവരും മടിയന്മാരും ആയി മാറുന്നു. സ്വന്തം ജീവിതത്തിലൊതുങ്ങിയ മനുഷ്യർ തങ്ങളുടെ തന്നെ സ്വാർത്ഥ ചിന്തകൾക്ക് വേണ്ടി പ്രകൃതിയെ കരുവാക്കി. ആഡംബരത്തിന്റെ, ആർഭാടത്തിന്റെ സുഖസൗകര്യങ്ങളിൽ മുഴുകിയ മനുഷ്യർ പ്രകൃതിയെ അതി ക്രൂരമായ ചൂഷണങ്ങൾക്ക് വിധേയമാക്കി.

നമ്മുടെ ചുറ്റിലും ഉണ്ടാകുന്ന ഓരോ പാരിസ്ഥിതിക പ്രശ്നങ്ങളും നമുക്കുള്ള വെല്ലുവിളികളാണ്. അതുകൊണ്ട് പ്രകൃതിയുടെ ശുചിത്വം അനിവാര്യമാണ്. അതിനായി എല്ല മനുഷ്യരും ഐക്യത്തോടെ കൈകോർക്കണം. എന്നാലെ നമുക്ക് പരിസ്ഥിതി പ്രശ്നങ്ങളെ തരണം ചെയ്യാൻ കഴിയു. നമുക്ക് നിസാരമായി തോന്നുന്ന പല കാര്യങ്ങളും പലപ്പോഴും വലിയ ആപത്തായി മാറുന്നുണ്ട്. പരിസരം മുഴുവൻ സ്വന്തം  വീട്ടുമാലിന്യങ്ങൾ വലിച്ചെറിയുന്നത് വഴി പരിസര മലിനീകരണം ഉണ്ടാകുന്നു. കൂടാതെ പ്ലാസ്റ്റിക് കത്തിക്കുക വഴി ക്ലോറോഫ്ലുറൊ കാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളികളിൽ വിള്ളൽ ഉണ്ടാക്കുന്നു.

പ്ലാസ്റ്റിക്കിന് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കണം. അവരവരുടെ വീട്ടിലെ മാലിന്യങ്ങൾ അവിടെ തന്നെ സംസ്കരിക്കുക. ഫാക്ടറികളിൽ നിന്നുംവരുന്ന രാസവിഷങ്ങൾ പുഴകളിലേക്ക് ഒഴുക്കിവിടാതിരിക്കുക. അത് ജലമലിനീകരണത്തിന് കാരണമായി മാറുന്നു. വൻതോതിൽ മലിനീകരണം ഉണ്ടായാൽ അത് മാരകമായ അസുഖങ്ങൾക്ക് കാരണമാകും. ചിലപ്പോൾ മരണം തന്നെ സംഭവിച്ചേക്കും. അതിനാൽ പരിസ്ഥിതി ശുചിത്വം വളരെ അത്യാവശ്യമാണ്. ശാരീരികമായ പ്രശ്നങ്ങൾക്കും അത് കാരണമാണ്. അതിനാൽ ശുചിത്വം വളരെ പ്രധാനമാണ്.

രോഗം ഉണ്ടാകുന്നത്തിന്റെ ഉറവിടം നശിപ്പിക്കുന്നതാണ് രോഗ പ്രതിരോധത്തിന്റെ ആദ്യ ഘട്ടം. മലേറിയ, ഡെങ്കി തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ ഉറവിടമാണ് കെട്ടികിടക്കുന്ന ജലം. അത് ഉണ്ടാക്കാതെ തടഞ്ഞാൽ ആ രോഗം നമുക്ക് ഇല്ലാതാക്കാൻ കഴിയും.

നാം ഇപ്പോൾ കോവിഡ് 19 ഭീതിയിലാണ്. സർക്കാർ നിർദ്ദേശിക്കുന്ന നിയമങ്ങൾ അനുസരിക്കുന്നത് വഴി നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.

അനഘ ബി.ആർ
6 എ ഗവ.എച്ച്.എസ്‌.എസ്‌ ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം