ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/തെങ്ങ് - TREES AS OUR MENTORS

Schoolwiki സംരംഭത്തിൽ നിന്ന്
തെങ്ങ് - TREES AS OUR MENTORS

തെങ്ങ് - TREES AS OUR MENTORS കേരം തിങ്ങും കേരള നാട്. ആഹാ ഇതു എന്തു നല്ല പ്രയോഗം. കേരളത്തിന്റെ പഴമ പുതുമയിൽ തന്റേതായ പങ്കുവഹിക്കുന്ന കല്പ വൃക്ഷം. കേരളത്തിൻറെ ചിത്രം വരയ്ക്കുമ്പോൾ എന്നും ഒരു സ്ഥാനം നമ്മൾ ഇവനും കൊടുക്കാറുണ്ട്. കേരളം എന്ന തറവാട്ടിൽ രാജാധിരാജനെ പോലെ എന്നെന്നും തലയുയർത്തി നിൽക്കുന്ന ഇവനെ ഏതൊരു വിദേശികളും ആശ്‌ചര്യത്തോടെ നോക്കും. COCOS NUCIFERA" എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇവൻ ചില്ലറക്കാരനല്ല. തെങ്ങിൻറെ ഓരോ ഭാഗവും വളരെ ഉപയോഗപ്രദമാണ്. ഓലയിൽ നിന്നാണ് പല മുത്തശ്ശിമാരും കൊച്ചുമക്കളും കൂടി ചൂല് ഉണ്ടാക്കിയിരുന്നത്. ഓലമടൽ കൊണ്ട് ബാറ്റ് ഉണ്ടാകുന്ന ഗ്രാമത്തിലെ പയ്യന്മാർ തേങ്ങാ വെള്ളം കുടിക്കാനായി അടിപിടി കൂട്ടുന്ന കുട്ടികൾ, തേങ്ങാ പീര കൊണ്ട് വിശാലമായ കലവറ അമ്മമാർ. ഉച്ചയ്ക്ക് അമ്മ ഉണ്ടാക്കിയ തേങ്ങാപ്പീര വറുത്തരച്ച മീൻകറി രുചിക്കാത്തവർ വിരളം. ഓണത്തിനും മറ്റു ആഘോഷങ്ങളിലും രുചിച്ചു കഴിക്കുന്ന ചിപ്സും മറ്റു കുറുമുറാന്നു ഇരിക്കുന്ന കാരണക്കാരൻ ഇവൻ തന്നെ. അങ്ങനെ നമ്മുടെ സ്വന്തം വീട്ടുകാരനെപോലെ തന്നെ തലയാട്ടി നിൽക്കുന്ന കേരളത്തിൻറെ സ്വന്തം കേരം. "BREAK THE CHAIN MAKE CHANGE"

അർഷിദ സാലി
8 A എൽ. എം. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - ലേഖനം