ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി .

കോവിഡ് എന്ന മഹാമാരി

ഇന്ന് ലോകമൊട്ടാകെ കൊറോണ വൈറസ് എന്ന മഹാമാരി പിടിപ്പെട്ടു കിടക്കുകയാണ് .കഴിഞ്ഞ ഡിസംബർ മാസത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് കുറച്ചു മാസത്തിനകം ലോകത്താകമാനം വ്യാപകമായി .ഇതിനെ ലോകാരോഗ്യ സംഘടന കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ് 2019) എന്ന് പേരിട്ടു. കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് .തുടർന്ന് കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി . കണ്ണിനാൽ കാണാൻ കഴിയാത്ത ചെറിയൊരണുവിന്റെ വ്യാപനത്തിൽ ഭയന്ന് നാം നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിയിരിക്കയാണ് .24 മണിക്കൂറിനകം പല രാജ്യങ്ങളിലും ആയിരം മരണമൊക്കെ കേട്ടുകേൾവിയായി മാറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്ന രോഗം അതിവേഗമാണ് പടർന്നു പിടിക്കുന്നത് .തുടർന്നും രോഗം വരാതിരിക്കുന്നതായി ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ജനുവരി 30 2020ൽ പ്രഖ്യാപിച്ചു കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള ആരോഗ്യവകുപ്പ് Break The chain എന്ന ക്യാംപൈയ്നും കൊണ്ടുവന്നു . രോഗമുള്ളയാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ വായിൽ നിന്നും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗം മറ്റൊരാളിലേക്ക് പകരുന്നു . വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം നൽകുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരും. കൈകൾ ഇടയ്ക്കിടക്ക് സോപ്പ്, സാനിറ്റൈസർ ഇവ ഉപയോഗിച്ച് ശുചിയാക്കുക .പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് പൂർണമായും ഒഴിവാക്കുക .അത്യാവശ്യത്തിനു മാത്രം പുറത്തേക്കു പോവുക .തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നമുക്ക് പ്രതിരോധിക്കാം കൊറോണ വൈറസിനെ ഒറ്റക്കെട്ടായി .



നവമി M R
9B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം