എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം
പ്രകൃതിയുടെ പ്രതികാരം
നമ്മുടെ പരിസ്ഥിതിയെ സംരക്ഷികേണ്ടത് നാം ഓരോരുത്തരുടെയും ചുമതലയാണ് .പ്രകൃതിയെയും അതിലെ വിഭവങ്ങളെയും നാം വരുംതലമുറക്ക് വേണ്ടി കരുതി വയ്ക്കണം .അതിനായി മരങ്ങൾ വച്ചുപിടിപ്പിക്കണം ,പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളെ മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാതിരിക്കുക .പ്രകൃതിയോട് മനുഷ്യൻ കാണിച്ച ക്രൂരതയുടെ പരിണിത ഫലമാണ് നാം കണ്ട ഉരുൾപൊട്ടലും,സുനാമിയും മറ്റും .എന്നാൽ നമ്മുടെ ലോകം ഇപ്പോൾ ഒരു വൈറസിന്റെ വ്യാപനത്തിലൂടെ സ്തംഭിച്ചുകൊണ്ടിരിക്കുകയാണ് .ഈ സമയം ഉർജ്ജസ്വലതയോടെ നാം കൊറോണ വൈറസിനെതിരെ പൊരുത്തണ്ട സമയമാണ് .ലോക്ക് ഡൗൺ സമയത്ത് സങ്കടപ്പെട്ടിരിക്കാതെ സ്വന്തം കഴിവുകളെ വളർത്തിയെടുക്കാനും വായനയുടെ ലോകത്ത് കുതിച്ചുയരാനും ശ്രമിക്കണം .ഒരു മഴയും തോരാതിരുന്നിട്ടില്ല ,ഒരു കാറ്റും വീശി തീരാതിരുന്നിട്ടില്ല .അതു പോലെ ഈ കൊറോണയ്ക് എതിരെ നാം ഒന്നിച്ചു പോരാടണം .അതിനായി നമുക്ക് ചെയ്യാൻ കഴിയുന്ന കുറച്ചു കാര്യങ്ങൾ താഴെ പറയുന്നു പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം സാമൂഹിക അകലം പാലിക്കുക മാനവരാശിക്ക് ഭീഷണിയായ ഈ മഹാമാരിയെ നാം അതിജീവിച്ചിരിക്കും .അതിനുവേണ്ടത് ജാഗ്രതമാത്രമാണ്
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |