ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം നമ്മിലൂടെ

രോഗപ്രതിരോധം നമ്മിലൂടെ


.നാമിന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ് രോഗങ്ങൾ. അതിന് കാരണം, നമ്മുടെ അറിവില്ലായ്മയാണ് . ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ ആവശ്യമായ മരുന്നുകളും, കുത്തിവെപ്പുകളും ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നു. അത് നല്ലവണ്ണം ഉപയോഗിക്കപ്പെടാതെ ഇരിക്കുമ്പോൾ അംഗ വൈകല്യങ്ങളും, രോഗങ്ങളും വന്നുഭവിക്കുന്നു. നാം ചെയ്യേണ്ട കാര്യങ്ങൾ അതാത് സമയത്ത് നടപ്പാക്കണം. മാറിമറിയുന്ന ലോകത്ത് പലവിധമായ രോഗങ്ങൾ മനുഷ്യർ അഭിമുഖീകരിക്കുന്നു. പണ്ടുകാലങ്ങളിൽ ഇങ്ങനെയുള്ള രോഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ ആരോഗ്യത്തിന് പിന്നിൽ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന ആഹാര സാധനങ്ങളും ജീവിതശൈലികളും ആണ്. എന്നാൽ ഇന്നത്തെ തലമുറയുടെ ജീവിത രീതികളും, ഭക്ഷണരീതികളും അവരെ രോഗത്തിലേക്ക് എത്തിക്കുന്നു. ഉദാ:-( ശീതളപാനീയങ്ങളും ,വഴിയോര ഭക്ഷണങ്ങളും). രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സുരക്ഷിത രാകണം. രോഗം വന്നാലും അതിനെ നേരിടാനുള്ള ആത്മധൈര്യം ഉണ്ടാകണം. നാം രോഗത്തെ മാനസികമായും, ശാരീരികമായും നേരിടണം. നമ്മുടെ പ്രശസ്ത മലയാള നടനും, എംപിയുമായ ഇന്നസെൻറ് സാർ ക്യാൻസർ എന്ന രോഗത്തെ ചിരി കൊണ്ട് കീഴ്പ്പെടുത്തി. അത് മാനസ്സികമായ ഒരുക്കത്തിൻെറ ഉദാഹരണമാണ്. കഴിഞ്ഞ വർഷങ്ങളിലെ നിപ്പാ, ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങളെ മറികടന്ന കേരളം. ഇപ്പോൾ ബാധിച്ചിരിക്കുന്ന *കോവിഡ്19നെയും* പൂർണ്ണമായി കീഴ്പ്പെടുത്തും എന്ന് വിശ്വസിക്കുന്നു. അതിനായി നമ്മുടെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക. ശാരീരിക അകലം പാലിക്കുക, വ്യക്തിശുചിത്വം നിർബന്ധമാക്കുക, കഴിവതും വീട്ടിലിരുന്ന് സുരക്ഷിത രാവുക, പുറത്തിറങ്ങുമ്പോൾ മാസ്കോ ,തൂവാല യോ നിർബന്ധമായി ധരിക്കുക ഇവയൊക്കെയാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗ പ്രതിരോധത്തിൽ കേരളം മുന്നിട്ടു നിൽക്കുന്നത് കൊണ്ട് നാമോരോരുത്തരും അഭിമാനംകൊള്ളുന്നു. നമുക്ക് വേണ്ടി രാവും പകലും പ്രയ്തനിക്കുന്ന ആരോഗ്യ പ്രവർത്തകരോട് ചേർന്ന രോഗത്തെ പ്രതിരോധിക്കാം.

  • ഭീതി* *അല്ല*
  • ജാഗ്രതയാണ്* *വേണ്ടത്*


ഫെബ.എസ്.പി
+1,GNR,VHSE ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം