ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി നശീകരണം ഇന്നിന്റെ ശാപം
പരിസ്ഥിതി നശീകരണം ഇന്നിന്റെ ശാപം
ഇന്നത്തെ ലോകം പല പ്രശ്നങ്ങളാൽ മുഖരിതമാണ് .അതിൽ ഏറ്റവും വലിയ വിപത്തുകളിൽ ഒന്ന് പരിസര നശീകരണം തന്നെ. പല രീതികളിൽ ഏറ്റവും കൂടുതൽ മനുഷ്യരാൽ പ്രകൃതി മലിനീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി പാടങ്ങൾ, ചതുപ്പുകൾ എന്നിവ നികത്തുന്നു.അവിടെ പകരം വൻ സൗധങ്ങൾ കെട്ടിപ്പൊക്കി പരിസ്ഥിതിയുടെ സംതുലനതാവസ്ഥ തന്നെ തെറ്റിക്കുന്നു.കൂടാതെ കാടുകൾ, മരങ്ങൾ വെട്ടിനശിപ്പിക്കുക, കന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക എന്നിവയും മനുഷ്യന്റെ ക്രൂരവിനോദങ്ങളായി മാറിയിരിക്കുന്നു. വ്യവസായശാലയിൽ നിന്നു വരുന്ന പുക വഴി അന്തരീക്ഷ മലിനീകരണം നടക്കുന്നതിനോടൊപ്പം മനുഷ്യർക്കും മറ്റ് ജന്തുക്കൾക്കും മാരകമായആരോഗ്യ പ്രശ്ങ്ങൾ ഉണ്ടാകാറുണ്ട്. ഫാക്ടറിയിലെ മലിനജലം ജലാശങ്ങളെയും മണ്ണിനെയും മലിനമാക്കുന്നു അശാസ്ത്രീയമായ കൃഷിരീതി, പ്ലാസ്റ്റിക്കിന്റെ വലിച്ചെറികൾ മണ്ണിനെയും, ജലത്തേയും കൂടാതെ Plastic കത്തിക്കുക വഴി വായുവിനേയും മലിനപ്പെടുത്തുന്നു. രാസകീടനാശിനി, രാസ വളകൾ, എന്നിവയും അമിത ഉപയോഗം മൂലം മണ്ണിന്റെ ഘടന തന്നെ മാറി മറിയുന്നു. ഇതിൽ നിന്നെല്ലാം പ്രകൃതിയെ രക്ഷിക്കാൻ നാം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. കൊറോണാ കാലത്തെ ലോക്ക് ഡൗൺ പോലെ. പരിസ്ഥിതിയെ സ്നേഹിക്കുക, സംരക്ഷിക്കുക വരും തല മുറക്ക് ഏറെ കോട്ടം തട്ടാതെ തിരിച്ചുനൽകാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |