സരസ്വതി വിദ്യാമന്ദിർ. യു പി സ്ക്കൂൾ മട്ടാഞ്ചേരി/നാടോടി വിജ്ഞാനകോശം
ജൂത പാരമ്പര്യത്തിന് പേരുകേട്ട എറണാകുളം ജില്ലയിലെ ഒരു ചരിത്ര പ്രദേശമാണ് കൊച്ചിയിലെ മട്ടാഞ്ചേരി. 1524-ൽ കൊച്ചിയിലെ മുൻ രാജാവ് ഈ ഭൂമി കൊച്ചി യഹൂദർക്ക് നൽകിയതായി പറയപ്പെടുന്നു. പരദേശി സിനഗോഗ്, കടവുംഭാഗം മട്ടാഞ്ചേരി സിനഗോഗ്, യഹൂദരുടെ സെമിത്തേരി തുടങ്ങിയ നിരവധി സിനഗോഗുകൾ അല്ലെങ്കിൽ ജൂത ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ജൂത നഗരം.
മട്ടാഞ്ചേരിയിലെ ജൂത കുടിയേറ്റത്തിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്, അത് യഥാർത്ഥത്തിൽ ഭൂമിക്ക് ആ പേര് നൽകി. കൊച്ചി യഹൂദനും എറണാകുളത്തെ കടവുംഭാഗം സിനഗോഗിന്റെ ഇപ്പോഴത്തെ പരിചാരകനുമായ ശ്രീ ഏലിയാസ് ജോസഫായി പറയുന്നതനുസരിച്ച്, ജോസഫ് റബ്ബാന്റെ ഇളയ മകൻ കൊച്ചിയിൽ വന്ന് രാജാവിനോട് തന്റെ ജനങ്ങൾക്ക് ഒരു പ്രത്യേക ഗ്രാമമോ ഭൂമിയോ നൽകണമെന്ന് അപേക്ഷിച്ചു. മലയാളം). രാജാവ് നിർബന്ധിച്ചപ്പോൾ, അദ്ദേഹത്തിന്റെ സമ്മാനം (ഹീബ്രു ഭാഷയിൽ മട്ടന) മട്ടാഞ്ചേരി എന്ന് വിളിക്കപ്പെട്ടു.
ഗ്രാമത്തിലെ തനത് വിഭവങ്ങൾ
ഈ ഗ്രാമത്തിലെ തനത് വിഭവങ്ങളായിരുന്നു പ്രതോവട, കൊണ്ടാട്ടം, മാങ്ങ കൂട്ടുകറി, പഴം അമ്പോട്ട്,അട, കചൊരി ഡോക്ര..തുടങ്ങിയവ.
നാടൻ കളികൾ
ഈർക്കിൽ കളി
തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
സുന്ദരിക്ക് പൊട്ടു കുത്ത്
ഭിത്തിയിലോ ബോർഡിലോ ഒരു സുന്ദരിയുടെ ചിത്രം തൂക്കിയ സ്ഥലത്തു നിന്ന് ഒരു നിശ്ചിത അകലത്തിൽ കളിക്കാരനെ മാറ്റി നിർത്തി കണ്ണ് കറുത്ത തുണികൊണ്ട് കെട്ടുക. സ്റ്റിക്കർ പൊട്ട് ഒരു കൈയിൽ കൊടുക്കുക. മറ്റേ കൈ പിന്നിലേയ്ക്ക് സ്വയം മടക്കി വയ്ക്കുാൻ പറയാം വേണമെങ്കിൽ ഒന്നു വട്ടം കറക്കി ദിശ മാറ്റാനും ശ്രമിക്കാം. ബാക്കിയുള്ള കളിക്കാർ കൈകൊട്ടി പ്രോത്സാഹനം നൽകട്ടെ. വൺ ടച്ച് മാത്രമേ പാടുള്ളൂ എന്ന നിർദ്ദേശം വയ്കാം. ഒരു പ്രാവശ്യം ഒട്ടിച്ചാൽ പിന്നീട് ഇളക്കാൻ അനുവദിക്കാതിരിക്കാം. യഥാർത്ഥ പൊട്ടിന്റെ സ്ഥാനത്തോ ഏകദേശം അടുത്തോ പൊട്ട് ഒട്ടിക്കുന്ന കളിക്കാരുടെ നമ്പർ വട്ടം വരച്ച് അടയാളപ്പെടുത്താം. അതിൽ ഏറ്റവും കൃത്യമായി പൊട്ട് ഒട്ടിച്ചയാൾ വിജയിയാകും.
കാർണിവൽ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി ജനവിഭാഗത്തിൻ്റെ പ്രധാന ആഘോഷം ആണ് പുതുവത്സര കാർണിവൽ.