അടച്ചിടൽ കീഴടങ്ങലല്ല നാവു -
പിഴുതെറിയലുമല്ലിത്
മൗനമല്ല രാവും പകലും
രണ്ടെന്ന തിരിച്ചറിവ്
പല നിറങ്ങളിലുയരും
സ്വരഭിന്നത ഒന്നായ്
തഴുകും തന്ത്രി തൻ കമ്പന-
മൊഴുക്കുമിന്ദ്രജാലം
നൂലിഴകൾ ചേർത്തെടുത്ത ശീലകളാദർശ-
കാറ്റിലാടുന്ന ജന ഐക്യ വാദം
മനസിനിമ്പമേകാത്ത സംവാദങ്ങൾ
കേട്ടിരിക്കും നിസംഗത ഭിന്ന വസ്ത്രങ്ങളിലു മുള്ളി-
ലോന്നെന്നുയരുന്ന ബോധം
ഉയർവ്വ് താഴ്വുകൾ സഹജ
മെന്നോതുന്ന ചിന്തയത്
കയ്പ്പുകൾ കുടിച്ചിറക്കുന്ന സഹനം
ഒരു കടലൊതുക്കുന്ന നിയന്ത്രണ
മത് ,തിരകളിളകി വീശുമ്പോൾ
പൊട്ടി തകരുന്ന ജലസംഭരണി
പ്രളയ പ്രവാഹം അതിജീവിച്ചെങ്കിൽ
ഈ മഹാമാരിയും ഒറ്റക്കെട്ടായ് പ്രതിരോധിക്കും നാം