ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ '''
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
ഒരിടത്തൊരിടത്ത് ഒരു കൃഷിക്കാരനുണ്ടായിരുന്നു . അദ്ദേഹം സത്യസന്ധനും കഠിനാധ്വാനിയും എല്ലാ ജീവികളോടും പ്രകൃതിയോടും സ്നേഹമുള്ളവനായിരുന്നു. നിറയെ കോഴികളും പശുക്കളും ആടുകളും തുടങ്ങി ഒത്തിരി വളർത്തുമൃഗങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. കൂട്ടത്തിൽ ഒരു കുറുനരിയും ചെന്നായയും. അദ്ദേഹത്തിനുണ്ടായിരുന്നു. അവരോട് നല്ല സ്നേഹമായിരുന്നു കൃഷിക്കാരന് . അങ്ങനെയിരിക്കെ ഒരു ദിവസം കൃഷിക്കാരൻ ഉണർന്ന് കോഴിക്കൂട്ടിൽ നോക്കിയപ്പോൾ കോഴികളിൽ ഒന്നിനെ കാണാനില്ല. കഴുതയേയും കുറുനരിയേയും അടുത്ത് വിളിച്ച് കാര്യം പറഞ്ഞു. അപ്പോൾ കുറുനരി പറഞ്ഞു " ഒരു കള്ളക്കുറുക്കൻ വന്ന് കോഴിയെ കൊണ്ട് പോയി. ഞാൻ ചെന്നപ്പോൾ കുറുക്കൻ ഓടിപ്പോയി. പാവം കൃഷിക്കാരൻ അതു വിശ്വസിച്ചു. ഇങ്ങനെ പതിവായി ഓരോ കോഴിയെ വീതം കാണാതായി. കർഷകന് വളരെ സങ്കടമായി. തന്റെ യജമാൻ വിഷമിക്കുന്നതു കണ്ടപ്പോൾ കഴുതയ്ക്ക് സങ്കടം തോന്നി. കള്ളനെ കണ്ടുപിടിക്കാൻ അവൻ തീരുമാനിച്ചു. പതിവുപോലെ രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ കറുനരി കോഴിയെ പിടിക്കാൻ പതുങ്ങി പ്പതുങ്ങി പോയി . ധിം .... അവൻ കഴുത വിരിച്ച വലയിൽ കുടുങ്ങി. കഴുത ഉറക്കെ ശബ്ദമുണ്ടാക്കി എല്ലാവരെയും ഉണർത്തി തെളിവ് സഹിതം കള്ളനെ പിടിച്ചു കൊടുത്തു. ചതിയനും കള്ളനുമായിരുന്ന കുറുനരിയെ കൃഷിക്കാരൻനാടുകടത്തി .കഴുതയെ അഭിനന്ദിച്ച് നിറയെ സമ്മാനങ്ങൾ കൊടുത്തു. അങ്ങനെ കൃഷിക്കാരനും മൃഗങ്ങളും സുഖമായി വളരെക്കാലം ജീവിച്ചു.
Br> ഗുണപാഠം -
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |