നന്ദി നിങ്ങൾക്കു നന്ദി, നന്ദി ഒരായിരം നന്ദി.
മറുമരുന്നില്ലാ മഹാമാരിയെ തുടച്ചാരോഗ്യ രക്ഷകർ,
ഇത് മറ്റാർക്കും പകരുവാതിരിക്കാൻ ശ്രദ്ധയോടെത്തുന്ന സന്നദ്ധ സേവകർ,
ഉലകത്തിനൊക്കെയും ഉയിർ നൽകുവാനായ്
ഉടയവരെ ഓർക്കുവാൻ ഇട പോലുമില്ലാതെ
മരണഭയമില്ലാത്ത ദൈവത്വമാർന്ന
മനസ്സുകൾക്കൊരു നന്ദി, നന്ദി ഒരായിരം നന്ദി .....
ആശുപത്രി പടിയിലെത്തുന്നവർക്കൊക്കെ
ആശയേകും കൈകൾ നീട്ടുന്ന നഴ്സുമാർ ,
പേടി വേണ്ടന്ന് ധൈര്യം പകർന്നെത്തുന്ന
ഈശ്വര പ്രതിരൂപമാകുന്ന ഡോക്ടർമാരും,
രോഗം പകർത്താത്തൊര ന്തരീക്ഷത്തിനായി
രാപ്പകൽ വേല ചെയ്യുന്നൊരാ സ്നേഹിതർ,
എവിടെയോ കേൾക്കുന്നൊരാ വിളി കാതോർക്കും
ആംബുലൻസ് ഡ്രൈവർമാർക്കും നന്ദി,
നന്ദി ഒരായിരം നന്ദി
രാജ്യം നടുങ്ങുന്ന നേരത്ത് പതറാതെ
രാജ്യരക്ഷക്കായി നിലകൊണ്ടിടുന്നവർ,
ശതകോടി ജനതയ്ക്ക് ശാന്തിയേകീടുവാൻ
ശരവേഗമോടെ കരുക്കൾ നീക്കുന്നവർ,
നന്ദി നിങ്ങൾക്ക് നന്ദി .....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത