മീനുവിന്റെ കൊറോണക്കാലം
മീനുമോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. അവൾക്ക് അമ്മ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ മടിയാണ്.
കൈ കഴുകുന്നതും കുളിക്കുന്നതും പല്ല് തേയ്ക്കുന്നതും അവൾക്ക് ഇഷ്ടമല്ല. അവളുടെ നാട്ടിൽ ചിലർക്ക് കൊറോണ വൈറസ്
പിടിപെട്ടിരുന്നു. ശുചിത്വം പാലിക്കാത്തതുകൊണ്ട് അവളെയും വൈറസ് പിടിച്ചു. അവൾ ആശുപത്രിയിലായി. അമ്മയെയും
അച്ഛനെയും കാണാതെ ആശുപത്രിൽ ഒറ്റക്ക് ആയപ്പോൾ അവൾ നന്നായി വിഷമിച്ചു. ഡോക്ടറും നഴ്സുമാരും ചേർന്ന് അവളെ
നന്നായി പരിചരിച്ചു. അവൾക്ക് അസുഖം ഭേദമായി. ഇനി ദിവസവും കുളിക്കുമെന്നും നഖങ്ങൾ വെട്ടി വൃത്തിയാക്കുമെന്നും
ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുമെന്നും അവൾ അമ്മയ്ക്ക് ഉറപ്പുകൊടുത്തു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ
|