ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഗവ ഹൈസ്ക‍‍ൂൾ കടയ്ക്കൽ

കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഈ സഹചര്യത്തിലാണ് 1950‌-ൽഗവ.അപ്പർ പ്രൈമറി സ്കൂൾഅപ് ഗ്രേഡ് ചെയ്ത് ഗവ.ഹൈസ്കൂൾ രൂപം കൊണ്ടത്.യു പി വിഭാഗം ഇന്നത്തെ ഗവ.യുപിഎസ്സിൽ നിലനിർത്തി.ഹൈസ്കൂൾവിഭാഗം ഇന്നത്തെ ഹൈസ്കൂൾകോമ്പൗണ്ടിലും 1958വരെ ഒരു പ്രഥമാധ്യപകന്റെ കീ‍ഴിൽ പ്രവർത്തിച്ചു. .അതോടുകൂടിദൂരെദേശത്ത്പോയി സെക്കണ്ടറി വിദ്യാഭ്യാസം ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം സംഭവിച്ചു. ഇന്നത്തെ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നതിൽ ചില കെട്ടിടങ്ങൾ തട്ടാമല രാമൻപിള്ള സാറിന്റെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയിരുന്നു.കുട്ടികളുടെകുറവുകാരണം ഈ കെട്ടിടങ്ങൾ അദ്ദേഹം സർക്കാർ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു.1933ൽ ഡോ.ഗോവിന്ദൻഇവിടെ മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചിരുന്നു.ഇപ്പോൾ കടയ്ക്കൽ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നസ്ഥലത്തുണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്നു.ഈ റേഞ്ച് ഓഫീസ് കുളത്തൂപ്പുഴയിലേയ്ക്ക് മാറ്റിയതോടെ ചിങ്ങേലിയിൽനിന്നും കടയ്ക്കൽ ഠൗണിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് പ്രവർത്തിക്കുകയായിരുന്ന കെട്ടിടത്തിലേയ്ക്ക് ആശുപത്രി മാറ്റുകയുണ്ടായി. ഒഴി‍‍‍ഞ്ഞ്കിടന്ന കെട്ടിടങ്ങളും അനുബന്ധമായുണ്ടായിരുന്ന മൂന്ന് ഏക്കർ അൻപത് സെൻറ് സ്ഥലവും തട്ടാമല രാമൻപിള്ള സാറിൽ നിന്നും നാട്ടിലെ ഏതാനും വ്യക്തികൾ വില നൽകി വാങ്ങി.സ്വകാര്യ സ്ക്കൂൾ നടത്തുകയായിരുന്നു ലക്ഷ്യം.1950 ൽ കടയ്ക്കൽ ഗവ.യുപിഎസ്സ് അപ്പ് ഗേ‍ഡ് ചെയ്തപ്പോൾ സെക്കൻററി സ്ക്കൂൾ നടത്താൻ ഈ സ്ഥലവും കെട്ടിടങ്ങളും സൗജന്യമായി വിട്ടുകൊടുത്തു.അനുദിനം പ്രശസ്ഥിയുടെ പടവുകൾ താണ്ടുന്ന ഈ സരസ്വതീ ക്ഷേത്രത്തിനായി പണം മുടക്കിയമഹത് വ്യക്തികളെ നന്ദിയോടെ സ്മരിയ്ക്കാം.കരിങ്ങോട്ട് കുട്ടൻ പിള്ള,പുല്ലുപണയിൽ കൊച്ചപ്പി മുതലാളി, ഇടത്തറ അച്യുതൻവൈദ്യൻ എന്നിവരുടെ പേരിലാണ് സ്ഥലവും കെട്ടിടങ്ങളും വാങ്ങിയത്.നൂറ് രൂപയുടെ നൂറ് ഓഹരികൾ എഴുപത്തിയാറ് പേർക്ക് വിറ്റാണ് പതിനായിരം രൂപ സമാഹരിച്ചത്. ആറര എക്കറിൽ സ്ഥിതി ചെയ്യുന്ന സ്ക്ക‍ൂൾ പരിസരം ഇപ്പോൾ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക്ക് ആയി ഉയർത്തപ്പെട്ടു