ഉൾക്കാഴ്ച

ലോകംമാറുന്നു.മാറ്റത്തിനൊപ്പം മനുഷ്യൻ ഓടി എത്തുന്നില്ല. മാറ്റത്തിന്റെ ഓരോ ചട്ടങ്ങളും മനുഷ്യൻ പഠിക്കേണ്ടതുണ്ട്. ഇന്നിന്റെ വ്യഗ്രതക്കുള്ളിൽ നിന്നും നാളെയുടെ സുദിനങ്ങൾ മാഞ്ഞു പോകുന്നു. ആഡംബരത്തിനു വേണ്ടി വേദിയാകുന്ന ആരാധനാലയങ്ങൾ ഇന്ന് മനുഷ്യ ഹൃദയങ്ങളിൽ വെറും ആചാരങ്ങൾ മാത്രം. എന്തിനോ വേണ്ടി ആടുന്ന പാവ പോലെ മനുഷ്യ ജീവിതം. സൂര്യനുദിക്കുന്നതുപോലും എനിക്കു വേണ്ടി മാത്രമാണെന്ന് ചിന്തിക്കു ന്ന മനുഷ്യനിന്നെവിടെ . കാർന്നു തിന്നുന്ന കാരിരുമ്പു പോലുള്ള മാറാവ്യാധികൾക്ക് മുന്നിൽ ഇന്ന് നമ്മൾ എല്ലാവരും ഒന്നുപോലെയാണ്. ഭൂമിയിലെ മാലാഖമാരായ ആതുര ശുശ്രുഷകാർക്കു മുന്നിൽ വലിയവനെവിടെ എളിയവനെവിടെ. പ്രതിരോദമൊന്നുകൊണ്ടു മാത്രം മുന്നോട്ടു പോകുന്ന ജീവിതങ്ങൾ. ഇനി എന്ത് എന്നതിന് ഇവിടെ പ്രസക്തിയില്ലാതെ മാറുന്നു. ഇന്നിന്റെ പ്രതീക്ഷകൾ നാളെയുടെ ഓർമ്മകളായി മാറുകയാണ് ഇവിടെ. ഉറ്റവരുടെ കരസ്പർശം പോലുമില്ലാതെ ആറടി മണ്ണിലേക്ക് പൂണ്ടുപോയ എത്രയോമനുഷ്യജന്മങ്ങൾ.ഈ തീരാവേദന എന്നും പ്രപഞ്ചത്തിനു വേദന തന്നെയാണ്. കഴിഞ്ഞു പോയതല്ല ഇനി എന്ത് എന്നതാണ് നമ്മുടെ മനസ്സിൽ ഉദിക്കേണ്ട ചിന്ത കൾ. കൈവിട്ടു പോയ ചിന്തകളെ നമുക്ക് വീണ്ടും തിരിച്ചു പിടിക്കാം. നമ്മുടെ അകൃത്യങ്ങളാൽ നശിപ്പിക്കപ്പെടുന്ന ഓരോ തുടിപ്പുകളും നാളെക്കുള്ള ഓർമ്മകൾ മാത്രം. മനുഷ്യൻ ചെയ്യുന്ന തിന്മകൾക്കു പ്രകൃതി നൽകുന്ന ചെറിയ മറുപടികൾ മാത്രമാണ് നാം കാണുന്നതും കേൾക്കുന്നതും. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കാലം വിദൂരമല്ല. സൗഹൃദങ്ങൾ പലതും മനുഷ്യനെ ചതിക്കുഴികളി ലേക്കാഴ്ത്തുമ്പോഴും പ്രകൃതി നമ്മെ കൈപിടിച്ച് ഉയർത്തുന്നു. ലോകത്തെ കാർന്നു തിന്നുന്ന ദുരിതങ്ങളിൽ നിന്നും നമുക്ക് ഒന്നുചേർന്നു പൊരുതി മുന്നേറി അതിജീവിക്കാം . 💖STAY HOME 💞 STAY SAFE💖

റോജൽ. എസ്.എസ്
9F എസ്.കെ.വി.എച്ച്.എസ്. നന്നിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം