ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ സംരക്ഷണം

പരിസ്ഥിതിയുടെ സംരക്ഷണം


അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ വളർച്ചയാണ് ഒരു പരിധിവരെ പ്രശ്നത്തിന് വഴിവെച്ചത്. ഫാക്ടറികളുടെ എണ്ണത്തിലുണ്ടായ വളർച്ചയും , വാഹനങ്ങുടെ എണ്ണതിലുണ്ടായ വർദ്ധനവുമാണ് പരിസ്ഥിതിമലിനീകരണത്തിന് പ്രധാന കാരണങ്ങൾ. വൻ ഫാക്ടറികൾ പുറത്തുവിടുന്ന പുകയും , അവശിഷ്ടങ്ങളും , മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്നു. മഝരാധിഷ്ഠിതമായ ലോകത്ത് മറ്റാരെക്കാളും മുന്നിലെത്താനുള്ള വ്യഗ്രതയിൽ, അതിനൂതന സംവിധാനങ്ങളോടുകൂടിയ വാഹനങ്ങൾക്കും ഫാക്ടറികൾക്കും പിന്നാലെ നാം ഓടുകയാണ്. താൻ എങ്ങനെ ജീവിക്കുന്നു എന്നതിനെക്കാൾ താൻ എന്തുനേടി എന്നതാണ് സമൂഹം നോക്കുന്നത് എന്നറിയുന്ന മനുഷ്യൻ ചുറ്റുപാടുകൾ മറന്ന് സ്വന്തം നേട്ടങ്ങൾക്കായി കുതിക്കുന്നതാണ് അപകടകരമായ ഈ സ്ഥിതിവിശേഷങ്ങൾക്ക് കാരണം. വർഷംതോറും 40,000 ത്തിലതികം ആളകൾ പരിസ്ഥിതി പ്രശ്നം കാരണം മരണമടയുന്നു എന്ന ലോകാരോക്യ സംഘടനയുടെ കണക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതിൻ്റ നിരക്കാവട്ടെ വർഷം തോറും ഇരട്ടിച്ചുകൊണ്ടിരിക്കുകയുമാണ്. ഉടനടി പരിഹാരം കാണേണ്ടപ്രശ്നമായി ഇത് മാറിയിരിക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് മനുഷ്യസമൂഹവും സംസ്കാരവും വളർന്നത് എന്നതും പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ മനുഷ്യജീവന് എതിരായിക്കൂടാ എന്നതും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യയിൽ 30 ലതികം നിയമനിർമ്മാണൾ നടത്തിയിട്ടുണ്ട്. ഈ നിയമങ്ങൾ നടപ്പിൽ വരുന്നതിന് സ്റ്റേറ്റ് പൊല്യുഷൻ കൺട്രോൾ ബോർഡുകൾ പോലുള്ള സ്ഥാപനങ്ങളുമുണ്ട്. ഈ നിയമനിർമ്മാണങ്ങൾ കൊണ്ടുമാത്രം ഫലമില്ലെന്നു കണ്ടതിനാൽ 1986 ൽ പരിസ്ഥിതി സംരക്ഷണനിയമം പാസ്സാക്കുകയുണ്ടായി. ഈ നിയമനിർമ്മാണത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിനാവിശ്യമായ നടപടി സ്വീകരിക്കാനും , പരിസ്ഥിതി മലിനീകരണം തടയാനാവശ്യമായ എന്തു നടപടി എടുക്കുവാനുള്ള അധികാരം കേന്ദ്രഗവൺമെൻ്റിന് ലഭിച്ചു. എന്നാൽ നിയമനിർമ്മാണത്തെക്കാളുപരി ബോധവൽക്കരണമാണ് ഈ മേഖലയിൽ വേണ്ടിയിരിക്കുന്നത്. പരിസ്ഥിതിസംതുലനം നിലനിർത്തുവാൻ മനുഷ്യൻ തയ്യാറായേ പറ്റൂ. വ്യവസായശാലകൾ നിയമാനുസൃതമായി മാത്രമേ പ്രവൃർത്തിക്കുന്നുള്ളൂ എന്നും , മാലിന്യങ്ങൾ വേണ്ടരീതിയിൽ സംസ്കരിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തേടതാണ്. പരിസ്ഥിതിയെ കാർന്നുതിന്നുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നില്ല എങ്കിൽ , പരിസ്ഥിതി സംതുലനം തകർക്കപ്പെടുകയും അത് നമക്ക് അനാരോഗ്യത്തിൻ്റയും അശാന്തിയുടെയും നാളുകൾ സമ്മാനിക്കുകയും ചെയ്യുമെന്നുറപ്പാണ്. ആയതിനാൽ യുദ്ധകാലടിസ്ഥാത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് നമ്മുടെ ആവാസവ്യവസ്ഥയെ രക്ഷിക്കേണ്ടതാണ്.


അഭിഷേക്.വി
8 A5 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം