ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/ജീവനും ശുചിത്വവും
ജീവനും ശുചിത്വവും
ജീവിതത്തിൽ ഉടനീളം പാലിക്കേണ്ട ഒരു ശീലമാണ് ശുചിത്വം .ശുചിത്വത്തെ പ്രധാനമായും രണ്ടായി തിരിക്കാം .വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയാണവ .നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതാണ് വ്യക്തി ശുചിത്വത്തിൽ പ്രധാനം .നാം കൈകൾ കഴുകുന്നതും ,കുളിക്കുന്നതും,പല്ല് തേക്കുന്നതും ,നഖങ്ങൾ ആഴ്ചയിൽ ഒരിക്കൽ വെട്ടുന്നതും ,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതതുമൊക്കെ ഇതിൽ പെടും .പരിസര ശുചിത്വം എന്നത് നമ്മുടെ മാത്രമല്ല ,സമൂഹത്തിൽ എല്ലാവരുടെയും ആരോഗ്യത്തിനു അനിവാര്യമാണ് .അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും ശാസ്ത്രീയമായി മാലിന്യസംസ്കരണത്തിലൂടെയും നമുക്ക് ഓരോരുത്തർക്കും പരിസരശുചിത്വം എന്ന ആശയം ഒരു പരിധി വരെ നടപ്പിലാക്കാൻ സാധിക്കും . പലർക്കും ശുചിത്വത്തിന്റെ പ്രാധാന്യം ഇന്നും മനസിലായിട്ടില്ല എന്നാണ് പൊതുസ്ഥലങ്ങളിൽ പെരുകി വരുന്ന മാലിന്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് .ഈ പ്രതിസന്ധിയെ അതിജീവിക്കാനായി പൊതുജനങ്ങളിൽ അവബോധം ജനിപ്പിക്കേണ്ടതുണ്ട് .പഞ്ചായത്തുകൾ ,നഗരസഭകൾ ,വിവിധ സംഘടനകൾ തുടങ്ങിയവ ഇന്ന് നമ്മെ ശാസ്ത്രീയ മാലിന്യസംസ്കരണത്തിനായി സഹായിക്കുന്നുണ്ട് .ജൈവമാലിന്യം വീട്ടിൽത്തന്നെ കമ്പോസ്റ്റോ ,ബയോഗ്യാസ് പ്ലാന്റോ നിർമ്മിച്ച് അതിൽ സംസ്കരിക്കാം .വ്യവസായ ശാലകളിൽ നിന്നും മറ്റും ,ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതും ജീവരാശിക്ക് അത്യധികം അപകടകരമായ ഒരു പ്രവർത്തിയാണ് .അമിതമായി രാസകീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചുള്ള കൃഷിരീതികളും വാഹനങ്ങളുടെ അമിതഉപയോഗവും അശാസ്ത്രീയമായ നിർമ്മാണപ്രവർത്തങ്ങളുമൊക്കെ മണ്ണിനെയും അന്തരീക്ഷത്തെയും ജലത്തെയും മലിനമാക്കുന്നു .ഇത്തരം പ്രവർത്തികൾ അവസാനിപ്പിച്ചാൽ ,ഇന്ന് നാം കാണുന്ന ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങൾക്കും അറുതി വരുത്താൻ കഴിയും . രോഗപ്രതിരോധത്തിലും ശുചിത്വത്തിന്റെ പങ്ക് വലുതാണ് .ഇന്ന് നമ്മുടെ ലോകം കോവിഡ് -19 എന്ന മഹാമാരിയെക്കുറിച്ചുള്ള ഭീതിയിലാണല്ലോ .നിരവധി പേർ ഈ രോഗം ബാധിച്ചു മരിച്ചുകൊണ്ടിരിക്കുന്നു .എന്നാൽ ജാഗ്രതയാണ് ഏറ്റവും പ്രധാനം .ഈ വൈറസിന് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മിക്കവരും ശുചിത്വം പാലിക്കുന്നവരായി മാറികഴിയിഞ്ഞിരിക്കുന്നു .നമ്മുടെ രാജ്യം ഇപ്പോൾ ലോക്ക് ഡൗണിലാണ് .ലോക്ക് ഡൗൺ കഴിഞ്ഞാലും നാം ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതാണ് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം .അത്യാവശ്യകാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങാവുന്ന ഈ സാഹചര്യത്തിൽ എല്ലാവരും ഫാസ്റ്റ് ഫുഡും സുരക്ഷിതമല്ലാത്ത പാനീയങ്ങളും ഉപേക്ഷിച്ചു നമ്മുടെ വീട്ടിൽ വൃത്തിയായി പാകംചെയ്യുന്ന നാടൻ ഭക്ഷണവിഭവങ്ങളിലേക്കു തിരിയുകയാണ് .പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം .ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയായ്ക്കയോ ചെയ്യാം .കഴുകാത്ത കൈകൾ കൊണ്ട് കണ്ണ് ,മൂക്ക് ,ചെവി, വായ് തുടങ്ങിയ ശരീരഭാഗങ്ങൾ സ്പർശിക്കരുത് .സർക്കാർ പ്രവർത്തനങ്ങളും പോലീസ് -ആരോഗ്യ പ്രവർത്തകർ ,ഡോക്ടർമാർ ,നഴ്‌സ്മാർ ,ആശുപത്രി ജീവനക്കാർ തുടങ്ങിയവരുടെ സേവനം അഭിനന്ദനാർഹമാണ് .പല ലോകരാജ്യങ്ങൾക്കും കേരളം ഉദാത്തമാതൃകയാണ് . കോവിഡ് കാലഘട്ടം കഴിയുമ്പോൾ എല്ലാവരും ശുചിത്വബോധമുള്ളവരായിരിക്കുമെന്നും ,നമ്മുടെ ലോകത്തിൽ ധാരാളം നല്ല മാറ്റങ്ങൾ സംഭവിക്കുമെന്നും പ്രതീക്ഷിക്കാം .രോഗം പിടിപെട്ട ശേഷം ചികിത്സ തേടുന്നതിനേക്കാൾ എത്രെയോ നല്ലതാണു പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നത് ! അതിനാൽ എല്ലാവരും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും മറ്റും നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കുക .ശുചിത്വബോധമുള്ളവരായിരിക്കുക്ക .ശുചിത്വത്തെ ജീവിതത്തിന്റെ ഭാഗമാക്കുക .പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ജീവിതക്രമം ചിട്ടപ്പെടുത്തുക .എന്നാൽ നമുക്ക് ഇതുപോലെയുള്ള എത്ര പ്രതിസന്ധിയെയും ഒരു പരിധിവരെ തരണം ചെയ്യാം .നമുക്ക് കോവിഡ് എന്ന ഈ രോഗത്തെയും അതിജീവിക്കാനാകും .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം