ആസന്നമരണയായ ഭൂമി
ആസന്നമരണയായ ഭൂമി
നാം ജീവിക്കുന്ന ചുറ്റുപാടുകളിലെ വായു, ജലം, അന്തരീക്ഷം, പക്ഷിമൃഗാദികൾ,
സസ്യലതാദികൾ എന്തിനേറെ നഗ്നനേത്രങ്ങൾ കൊണ്ട്കാണാനാകാത്ത
അദൃശ്യജീവികൾ വരെ ചേരുന്നതിനേയാണ് നാം പരിസ്ഥിതി എന്നതുകോ
ണ്ട് ഉദ്ദേശിക്കുന്നത്. ലോകമേ തറവാട് എന്ന ഭാരതീയദർശനം ഇതെല്ലാം
ഉൾക്കൊള്ളുന്നു. എന്തുകൊണ്ടോ ആധുനിക മനുഷ്യമനസ്സ് അതിനെ
പൂർണ്ണമായുംഉൾകൊണ്ടിട്ടില്ല. തനിക്കുവേണ്ടിമാത്രമുള്ളതാണ് ഭൂമി
എന്നവൻ തെറ്റിദ്ധരിച്ചു. സ്വാർത്ഥലാഭത്തിനായി മനുഷ്യൻ
ഭൂമിയെ മാറ്റുന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി
പ്രശ്നം.
പ്രകൃതിയിൽ നിന്ന് മനുഷ്യൻ ശാസ്ത്രത്തിന്റെ കൈപിടിച്ച് അകന്ന
തോടെയാണ് അവൻ ഭൂമിയെ ഉപദ്രപിക്കാൻ തുടങ്ങിയത്.
ശാസ്ത്രത്തിന്റെ നല്ല വശങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഇങ്ങനെ
പറയുന്നത്. ശാസ്ത്രം ഒരേസമയം രക്ഷകനും ശിക്ഷകനും ആകുന്നത്
ഇങ്ങനെയാണ്. വ്യവസായവത്കരണത്തിന്റെയും ആധുനിക
വത്കകരണത്തിന്റെയും പേരിൽ മനുഷ്യൻ കാട്ടിക്കൂട്ടുന്ന എല്ലാ
വികൃതികളും ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒ.എൻ.വി.
കുറുപ്പ് "ഭൂമിക്കൊരു ചരമഗീതം"എന്ന കവിതയിലൂടെ ഇത് വിശദമായി
വിവരിക്കുന്നു.
"ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ
നിനക്കാത്മ ശാന്തി"
മനുഷ്യന്റെ എല്ലാ തെറ്റുകൾക്കും കവി ഭൂമിയോട് മാപ്പ് ചോദിക്കുന്നു.
ഇന്ന് ഭൂമിയെ ബാധിച്ചിരിക്കുന്ന ആപത്തുകൾ അത് പ്രളയമായാലും,
കോവിഡ് 19 ആയാലും അതിനു കാരണക്കാരൻ മനുഷ്യൻ തന്നെയാണ്.
പുതിയൊരു മാനവിക ബോധം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ഏറ്റവുമൊടുവിൽ
ഒരു ഏകകോശജീവി മാനവസമുദായത്തെ വിഴുങ്ങാൻ വായുംപിളർത്തി
നിൽക്കന്ന ഈ വർത്തമാനകാലത്ത് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
"ലോകാസമസ്താ സുഖിനോ ഭവന്തു'.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|