അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ഒരുമയുടെ അതിജീവനം
ഒരുമയുടെ അതിജീവനം
2019 നവംബറിൽ ചൈനയിലെ വുഹാനിൽ സ്ഥിതീകരിച്ച കൊറോണ വൈറസിനെ 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു . നമ്മുടെ രാജ്യമുൾപ്പെടെ 80 ത്തിൽ പരം രാജ്യങ്ങൾ ഈ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് .രോഗം ബാധിച്ചവരുടെ എണ്ണവും , രോഗം ബാധിച്ച് മരണപ്പെടുന്നവരുടെയും എണ്ണം ദിനംപ്രതി കൂടി വരികയാണ് .രോഗത്തിനുള്ള മരുന്ന് കണ്ടുപിടിക്കാൻ വൈകി എന്നത് മരണ സംഖ്യ ഇരട്ടിപ്പിച്ചു . പനി , ചുമ , തൊണ്ട വേദന , ശ്വാസതടസ്സം മുതലായവയാണ് രോഗ ലക്ഷണം . കേരളം കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചു .മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ നമ്മുടെ കേരള സംസ്ഥാനം ഒരുപടി മുൻപിലാണ് കാരണം നമ്മൾ നിപ്പ വൈറസ് മുൻപ് കണ്ടവരാണ് . അതുകൊണ്ടുതന്നെ നമ്മൾ രോഗം വ്യാപിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളെടുത്തിരുന്നു , മറ്റുള്ളവർക്ക് ഒരു മാതൃക കാണിച്ചുകൊടുത്തു .പ്രായമായവർക്കും കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗം ബാധിച്ചാൽ മുക്തി നേടാൻ ഒരുപാടു സമയമെടുത്തേക്കാം . ഇന്ത്യ ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് . സാമൂഹിക അകലം പാലിച്ചും , വ്യക്തി ശുചിത്വം പാലിച്ചും ,പുറത്തിറങ്ങാതെയും , പരസ്പരം സഹകരിച്ചും ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം പാലിച്ചും നമുക്ക് പ്രതിരോധം തീർക്കാം . നമുക്കോരോരുത്തർക്കും വേണ്ടി
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം |