അയാളുടെ അക്ഷരലോകം
പുലരിയുടെ
അതിമനോഹരമായ മന്ദഹാസം സൂര്യകിരണങ്ങൾ ഇതോടെ ജ്വലിച്ചു ഇറങ്ങുന്നു
ചൂട് കാഠിന്യമേറിയതാണ് അങ്ങകലെ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന
മലനിരയുടെ പച്ചപ്പ് വേനൽ ചൂട് കവർന്നെടുത്തു പകരം ചുവപ്പു കലർന്ന മഞ്ഞ
നിറം സമ്മാനിച്ചിരിക്കുന്നു നിരകളിൽ നിന്നും വൈദ്യുതി തന്റെ വീടിനു മുന്നിൽ
നിൽക്കുന്ന റോസാ ചെടികൾക്കിടയിൽ അയാളുടെ മിഴികൾ തുടയ്ക്കുന്നു
അതിന്റെ ഇലകൾ വെയിലിനെ ചൂടേറ്റ് വാടിക്കരിഞ്ഞു നിൽക്കുന്നു എങ്കിലും
അവയിൽ ഇപ്പോഴും ജീവൻടെ തുടിപ്പുകൾ അവശേഷിക്കാതെ നിലനിൽക്കുന്നു
മുറ്റമാകെ വിണ്ടുകീറി കിടക്കുന്നു അടുത്തിടെ ഒന്നും ആ നിലത്തെ ഒരു തുള്ളി ജലം
പോലും നൽകിയിട്ടില്ല അപ്പോൾ അതുവഴി ഒരു തെക്കൻ കാറ്റ് കടന്നുവന്നു ആ
കൊടുംചൂടിൽ ഒട്ടും ആശ്വാസം ആകാതെ ഒരു ചൂടുകാറ്റ് മൂന്നാമത്തെ പടിക്കെട്ട്
ഗാന്ധി വെയിൽ കിരണങ്ങൾ വീടിനുളളിൽ പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു
എന്നാൽ മേൽക്കൂര വെട്ടിച്ച് അവർക്ക് അധികം ഉള്ളിലേക്ക് പ്രവേശിക്കാൻ
ആയിട്ടില്ല അയാൾ വാതിൽക്കൽ നിന്ന് മുറിക്കുള്ളിലേക്ക് തിരിഞ്ഞു മുറി നിറയെ
നിശബ്ദത മാത്രം നിശബ്ദതയെ വെല്ലുവിളിച്ചുകൊണ്ട് ഗൗളി ചില എന്ന
ശബ്ദത്തോടെ ചിലച്ചു കൊണ്ടിരുന്നു ചുമരിൽ മുകളിലെ കളിക്കാരൻ സ്റ്റിക്കർ
ശബ്ദത്തോടെ ഓടിക്കൊണ്ടിരിക്കുന്നു അയാൾ അവിടെ ഒരു വശത്ത് ഉണ്ടായിരുന്ന
അലമാരയ്ക്ക് അടുത്തേക്ക് നടന്നു മെല്ലെ അലമാര യിലേക്ക് നോക്കി ആ മുഖത്ത്
നിസ്സഹായത നിഴലിച്ചിരുന്നു ഇടയിൽനിന്ന് ഒരു വിയർപ്പുതുള്ളികൾ രൂപം
കൊണ്ടു അതു നെറ്റിയിലൂടെ ഊർന്നിറങ്ങി തമിഴ് ചട്ടങ്ങളെ തഴുകി കൊണ്ട്
നിലത്ത് വീണു ചിതറി അലമാരയിൽ നിറയെ പുസ്തകങ്ങൾ ആണ് എന്നാൽ
പുസ്തകങ്ങൾക്കിടയിൽ എലികൾ വാസം ഉറപ്പിച്ചിരിക്കുന്നു പുസ്തകതാളുകൾ
ഭക്ഷിച്ചു കൊഴുത്ത എലികൾ അവ കുറേക്കാലമായി കുടുംബവും കുട്ടികളുമായി
ഇവിടെയാണ് താമസം അന്ന് ഒരു പുസ്തകം എടുത്ത് താളുകൾ വെറുതെ മറിച്ചു
നോക്കിയിട്ട് അയാൾ പുസ്തകം മൂടിവെച്ചു പുറംഭാഗത്ത് എഴുതിയിരുന്ന
സ്ഥലത്തിന്റെ പേര് മെല്ലെ വായിച്ചു ജീവിത പടവുകൾ എന്നിട്ട് പുസ്തകം
യഥാസ്ഥാനത്തേക്ക് വച്ചിട്ട് അലമാരയിലെ ഓരോ പുസ്തകങ്ങളിലൂടെയും
കണ്ണുകൾ ഓടിച്ചു നോക്കി കണ്ണുകൾ വിമൽ ചിതറാല് പുസ്തകങ്ങളിൽ തന്നെ
കുരുങ്ങിക്കിടന്നു അനസ് എന്നാൽ മനസ്സ് ഓർമ്മകളിൽ എന്തോ തികയുകയാണ്
ഈ പുസ്തകങ്ങൾ പുസ്തകങ്ങളെല്ലാം തന്റെ നേട്ടങ്ങളുടെയും
സ്വപ്നങ്ങളുടെയും ഉറവിടമാണ് ഇത് തന്റെ ലക്ഷ്യമാണ് ഓർമ്മവെച്ച നാൾ
മുതൽ താൻ എഴുതിക്കൂട്ടിയ കുട്ടിക്കഥകൾ മുതൽ ഉള്ള എല്ലാ രചനകളും
ഇതിലുണ്ട് അന്നുമുതൽ താൻ ഏറ്റവും സ്നേഹിച്ചത് അക്ഷരങ്ങളാണ്
അക്ഷരങ്ങൾ കൊണ്ട് ഒരു ലോകം തന്നെ ഉണ്ടാക്കി പടവുകൾ ഓരോന്നായി താൻ
കീഴ്പ്പെടുത്തി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങളും കൈവരിച്ചു
ലോകത്തിലെ മുഴുവൻ അക്ഷര പ്രേമികളുടെയും അല്ലാത്തവരുടെയും
ആരാധകനായി മാറി എന്നാൽ നാളെ നാളെ എല്ലാം അവസാനിക്കുകയാണ്
ഇതുവരെ നേടിയെടുത്ത നേട്ടങ്ങൾ ഒക്കെ നാളെ അർത്ഥശൂന്യം ആവുകയാണ്
പടവുകൾ കീഴടക്കാൻ തനിക്ക് സാധിച്ചു എന്നാൽ ജീവിതത്തിന്റെ പടവുകൾ
വണ്ടി മുന്നേറാൻ കഴിഞ്ഞില്ല പെട്ടെന്ന് ചെവിക്കല്ല് വിറപ്പിച്ചുകൊണ്ട്
ടെലിഫോൺ ശബ്ദമുയർന്നു ഈ ടെലിഫോൺ നിശബ്ദം ആയിട്ട് കുറേകാലമായി
ഒരിടവേളയ്ക്ക് ശേഷമാണ് ഈ ജോലി ഫോൺ ശബ്ദിക്കുന്നത് ഇപ്പോൾ വൈദ്യുതി
വന്ന അപരിചിതനെ പോലെ ഒരു ഫോൺ കോൾ തനിക്ക് ഇപ്പോഴും ആരാണെന്ന്
ചെയ്യാൻ അയാൾ ഫോൺ ചെവിയോടു ചേർത്തു വച്ചു ഹലോ ആരാണ് ഞാനാണ്
നിങ്ങളുടെ മുൻഭാര്യ ഞാൻ നിങ്ങളെ ഒരു കാര്യം ഓർമിപ്പിക്കാനാണ് വിളിച്ചത്
നാളെയാണ് ആ ദിനം നിങ്ങളുടെയും നിങ്ങളുടെ പുസ്തകങ്ങൾക്കിടയിൽ നിന്നും
എനിക്ക് പൂർണമായി മോചനം കിട്ടുന്ന ദിവസം ഇവിടെ വിവാഹമോചനം
ഇനിയും നിങ്ങളുടെ പുസ്തകങ്ങൾക്കിടയിൽ ഒരു പുസ്തകപ്പുഴു ആയി
ജീവിക്കാൻ എനിക്കാവില്ല നാളെ നാമിരുവരും രണ്ട് വഴിയിലേക്ക്
യാത്രയാവുന്നു യാവുന്നു അപ്പോൾ നാളെ കുടുംബ കോടതിയിൽ വച്ച് കാണാം
ബൈ ഫോൺ താഴെ വെച്ചു നിരാശയുടെ ഭാരം നിറഞ്ഞുനിന്ന
എന്നതിനാലാവാം അയാൾക്ക് മുഖം നിർത്താനായില്ല ഈ ജീവിതകാലത്ത്
ഇതുവരെ ഈ ലോകത്ത് താൻ കൊയ്തെടുത്ത നേട്ടങ്ങൾ നാളെ അവസാനിക്കുന്നു
നാളെ ലോകം തന്നെ അവസാനിക്കാൻ പോകുന്നത് പോലെ തോന്നുന്നു മതിയായ
അക്ഷര പ്രേമം ജീവിതത്തിൽ വിന ആയി തീർന്നു ചില പടവുകൾ കയറി വിജയം
വരിച്ച തനിയ്ക്ക് ജീവിത പടവുകൾ കയറി വിജയം വരിക്കാൻ സാധിച്ചില്ല
അവിടെ ഞാൻ തോറ്റുപോയി എഴുതി ഊട്ടിയ പുസ്തകങ്ങളും വാരിക്കൂട്ടിയ
ബഹുമതികളും നാളെ ത്തോടെ അർത്ഥശൂന്യം ആവുന്നു എല്ലാം ശുഭം
വാതിൽക്കലേക്ക് നടന്നു അവിടെ ചുമലിൽ തല ചായ്ച്ചു വച്ച് അങ്ങ് വിദൂര മഞ്ഞ
കുപ്പായമണിഞ്ഞ മലനിരകളെ നോക്കിക്കൊണ്ട് എന്തോ അയവിറക്കുന്നു എങ്ങും
ശൂന്യം പ്രകൃതി പോലും അയാളുടെ ദുഃഖത്തിൽ പങ്കു ചേർന്നു മരങ്ങളും
ചെടികളും എല്ലാം നിശ്ചലമായി നിൽക്കുന്നു എങ്ങും നിശബ്ദത പരന്നിരിക്കുന്നു
നാലാം നിശബ്ദതയെ ഭേദിച്ച് ചുമരിലെ ഘടികാരം ഡിസ്റ്റിക് ശബ്ദത്തോടെ
ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ
|