മനുഷ്യനും പ്രകൃതിയും.
ഒരിക്കൽ ചിന്നൻ കരടി ഒരു മരത്തിന്റെ തണലിലിരുന്ന് ഉറങ്ങുകയായിരുന്നു. " ബ്സ്സ്..സ് ..ശബ്ദം കേട്ട് ചിന്നൻ പെട്ടെന്ന് ഉണർന്നു നോക്കി. അതൊരു സുന്ദരിയായ തേനീച്ചയായിരുന്നു. ഉറക്കത്തെ ശല്യം ചെയ്ത തേനീച്ചയെ ദേഷ്യം കൊണ്ട് ഒരടി കൊടുത്തു. പാവം തേനീച്ച കാലൊടിഞ്ഞ് താഴെ വീണ് പിടഞ്ഞു. "അയ്യോ എന്നെ രക്ഷിക്കണേ" എന്നു പറഞ്ഞ് തേനീച്ച കരയാൻ തുടങ്ങി. കരടിക്കുട്ടൻ ഒന്നുമറിയാതെ വീണ്ടും ഉറങ്ങാൻ തുടങ്ങി. ഉറക്കത്തിൽ അവൻ തന്റെ കൈകൾ നക്കിത്തുടച്ച് നാവ് കൊണ്ട് നുണഞ്ഞു നുണഞ്ഞു കിടന്നു....
കണ്ണ് തുറന്നു നോക്കിയപ്പോഴാണ് തേൻ കുടിക്കുന്ന സ്വപ്നമാണതെന്ന് മനസ്സിലായത്. അവന് തേൻ കുടിക്കാൻ ' കൊതി തോന്നി .പെട്ടെന്നവന് തേനീച്ചയെ ഓർമ്മ വന്നു. വേദനിച്ചു കിടക്കുന്ന തേനീച്ചയെ കൈയ്യിലെടുത്ത് അവൻ മാപ്പ് പറഞ്ഞു. അവർ നല്ല കൂട്ടുകാരായി.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തേനീച്ച പറഞ്ഞു. "ഞാൻ പോയി തേൻ ശേഖരിച്ചു വരാം. " "ഉം ശരി" ചിന്നൻ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടും തേനീച്ചയെ കാണാത്തതിനെ തുടർന്ന് ചിന്നൻ തിരക്കിപ്പോയി . അവൻ എല്ലായിടവും തിരക്കി നടന്നു. പെട്ടെന്നാണ് കരഞ്ഞുകൊണ്ട് തളർന്നിരിക്കുന്ന തേനീച്ചയെ അവൻ കണ്ടു. "എന്താ തേനീച്ചേ സങ്കടപ്പെട്ടിരിക്കുന്നേ ? " അവൻ ചോദിച്ചു.
"ഞങ്ങൾക്ക് ഇപ്പോൾ പഴയ കാലം പോലെ തേനൊന്നും കിട്ടുന്നില്ല. മനുഷ്യർ കാടെല്ലാം വെട്ടിത്തെളിച്ച് വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്നു. മരങ്ങളും പൂക്കളും ഒന്നുമില്ല." ചിന്നനൊരു കാര്യമറിയാമോ നമ്മൾ ചെറുതേനീച്ചകൾ ഈ ഭൂമിയിൽ നിന്നും ഇല്ലാതായാൽ അതോടെ മനുഷ്യരാശിക്ക് ഭൂമിയിൽ പലവിധ നാശങ്ങളും ഭവിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മനുഷ്യൻ പലതും കണ്ടു പിടിക്കുമ്പോൾ അതവന്റെ നിലനിൽപ്പിനും കൂടിയാണെന്ന് ചിന്തിക്കുന്നില്ല"
തേനീച്ചയുടെ സങ്കട വാക്കുകൾ കേട്ട ചിന്നനും പൊട്ടിക്കരയാൻ തുടങ്ങി.
മനുഷ്യന്റെ നിലനിൽപ്പിന് തേനീച്ചകൾ മാത്രമല്ല പ്രകൃതിയിലെ ഓരോ പ്രാണിയുടെയും സഹായം വേണം.
നമ്മൾ മനുഷ്യർ തന്നെയാണ് നമ്മുടെ നാശത്തിനുള്ള പ്രധാന കാരണക്കാർ.
പ്രകൃതിയാം അമ്മയെ സ്നേഹിക്ക നാം..........................
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ
|