ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നോവുകൾ

പ്രകൃതിയുടെ നോവുകൾ

ലോകമേ നിൻ ഉത്ഭവം പോലുമീ
പവിത്രമാം ഭൂമിതൻ പരിസ്ഥിതിയിൽ
ജീവന്റെ ഓരോരോമിടുപ്പുകൾ
നീയാണ് ശാശ്വതമാകുമീ ഭൂമിതന്നിൽ
സ്നേഹിയ്കയല്ലെനീ ഓരോ കുരുന്നിനെ
പ്രകൃതി തൻ നെഞ്ചിലെ പൊൻവിളക്കായ്

എന്നിട്ടും എന്തേ പരിസ്ഥിതി നിൻമക്കൾ
നിന്നോട് തന്നെ നോവ് കാട്ടാൻ
ഇന്നോടുന്നു നിൻ മക്കൾ മനുഷ്യർ
സ്വന്തം സുഖങ്ങൾക്ക് തറക്കല്ലിടാൻ
എത്രയെത്ര ഓടിമറഞ്ഞാലും
ഓർക്കുക നിൻമുന്നിലവർ വന്നുനിൽക്കും

പക്ഷികൾ പറവകൾ സസ്യലതാദികൾ
വൃക്ഷങ്ങൾ പോലും നിൻ അരുമമക്കൾ
കുന്നുകൾ അരുവികൾ വയലേലകൾ
മായാത്ത സ്വപ്നമായ് അകലെയായ്
പ്രകൃതിയേ നിൻമക്കൾ മനുഷ്യർ
ഓടുന്നു പണവും പ്രതാപവും കൈയ്ക്കലാക്കാൻ
മാരകമാം രോഗങ്ങളിൽ നിന്ന് രക്ഷതേടി
പ്രകൃതീ നിൻ കാൽകീഴൽ മനുഷ്യരെത്തും
മാപ്പുമായി

 

ഇർഫാന നസ്മി എ
8H ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത