സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ശുചിത്വം2
ശുചിത്വം
നമ്മൾ ശുചിയായി ഇരിക്കുന്നതുപോലെ അത്യാവശ്യമാണ് പരിസരവും ശുചിയായി ഇരിക്കേണ്ടത് . വ്യക്തി എത്ര പ്രാധാന്യമാണോ അത്രയും പ്രാധാന്യമാണ് പരിസര ശുചിത്വം . ഇന്നത്തെ സാഹചര്യത്തിൽ നോക്കുകയാണെങ്കിൽ വ്യക്തി ശുചിത്വം മാത്രമാണ് ഉള്ളത് പരിസര ശുചിത്വം വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുകയാണ്. അതിന് ഉദാഹരണങ്ങൾ ചുറ്റും നോക്കിയാൽ കാണാൻ സാധിക്കും. പരസ്പരം വൃത്തിഹീനമാകുന്നതിന് കാരണം നമ്മൾ ഓരോരുത്തരുമാണ് . പരസ്പരം ശുചിയായിരുന്നെങ്കിൽ മാത്രമേ നമ്മൾ ശുചിയായിരുന്നിട്ടു കാര്യമുള്ളൂ. ഞാൻ ശുചിയാണ് എന്റെ പരിസരം ശുചിയായതിനാൽ എല്ലാം ശുചിയാകണമെന്നില്ല. നമ്മുടെ ശരിരം എത്ര ശുചിയാണോ അത്രയും ശുചിയായിരിക്കണം നമ്മുടെ മനസ്സും. ശരീരം ശുചിയായാൽ മറ്റുള്ളവയെല്ലാം ശുചിയായിരിക്കും. ശുചിത്വമായി ഇരിക്കേണ്ടത് നമ്മുടെ അവകാശമാണ്. ശുചിത്വമുള്ളവരായിമാറേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. ശുചിത്വം ആരഭിക്കേണ്ടത് നമ്മൾ ഓരോരുത്തരിൽ നിന്നുമാണ് അതിനായി എല്ലാം നമ്മളിൽ നിന്ന് തന്നെ തുടങ്ങാം. ഞാൻ ശുചിയായാൽ എന്റെ പരിസരവും ശുചിയാകും ലോകത്തെ ശുചിയാക്കും. ശുചിത്വം ഉള്ളവരായി ഇരിക്കാം എപ്പോഴും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |