സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും.. ചില ആരോഗ്യശീലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും.. ചില ആരോഗ്യശീലങ്ങളും
                   വ്യക്തി ശുചിത്വം, സാമൂഹികശുചിത്വം, പൊതുശുചിത്വം, പരിസരശുചിത്വം  എന്നിങ്ങനെ പല പേരിൽ ശുചിത്വം തരം തിരിക്കുന്നു. ഇവയെല്ലാം ചേർന്നു ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യമുക്തമായ അന്തരീക്ഷവുമാണ് ശുചിത്വം. 
     വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. 
      ഭക്ഷണത്തിനു മുമ്പും പിമ്പും കൈകൾ കഴുകുക. 
        പൊതുസ്ഥലസമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകണം. 20സെക്കന്റ് ഉരച്ചു കഴുകുന്നതാണ് ഉത്തമം. ഇത് വഴി കൊറോണ, HIV, ഹെർപ്പിസ് എന്നീ രോഗങ്ങൾ പരത്തുന്ന നിരവധി വൈറസുകളെയും, ബാക്ടീരിയകളെയും അകറ്റാൻ സാധിക്കും. 
                   ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. 
                    പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. 
                  നഖം വെട്ടി വൃത്തിയാക്കുക.
                      രാവിലെയും രാത്രിയും പല്ല് തേക്കണം. 
                ദിവസവും കുളിക്കുക. 
         വൃത്തിയുള്ള വസ്ത്രം ധരിക്കുക. 
                കിടക്ക, വിരികൾ ഇവ സൂര്യപ്രകാശത്തിൽ ഉണക്കണം. 
                     പാദരക്ഷകൾ ഉപയോഗിക്കുക. 
         ഈ ശുചിത്വ ശീലങ്ങൾ കൃത്യമായി പാലിച്ചു ജീവിച്ചാൽ പകർച്ചവ്യാധികൾ കുറച്ച് എങ്കിലും ഒഴിവാക്കാൻ സാധിക്കും. നമുക്കും സമൂഹത്തിനും സമ്പൂർണ ആരോഗ്യമുക്തി നേടാം.........
നിമീഷ് പി രാജൻ
9 C സെന്റ് ജോൺസ് എച്ച് എസ്സ് എസ്സ് ഉണ്ടൻകോട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം