ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/''' അതിജീവനത്തിനത്തിന്റെ കേരളം ''

അതിജീവനത്തിനത്തിന്റെ കേരളം

യൂണിറ്റി ഈസ് സ്ട്രെങ്ത് എന്ന ആപ്ത വാക്യത്തെ "ഐക്യമത്യം മഹാബലം" എന്ന് പരിഭാഷപ്പെടുത്താം ഇത് കേരള ജനത മനസ്സിലാക്കിയതിന്റെ ഉദാഹരണമാണിത് . സംസ്ഥാനം നേരിട്ട പ്രളയവും നിപ്പയും, ഇപ്പോ ഇതാ കൊറോണ എന്ന മഹാമാരിയും. മനുഷ്യ ജീവിതത്തിൻറെ അടിവേര് തകർക്കുന്ന ഈ മഹാമാരിയും കേരളം അതിജീവിക്കും. വൻ ദുരന്തങ്ങൾ വെറും കേട്ടുകേൾവി മാത്രമായിരുന്ന മലയാളിക്ക് ഇത്തരത്തിലൊരു വെല്ലുവിളിയെ എങ്ങനെ നേരിടണം എന്ന മുൻ വിചാരം പോലുമില്ല എന്നിട്ടും കേരളീയർ ഒന്നടങ്കം കിണഞ്ഞു പരിശ്രമിച്ചു . ഈ മഹാമാരിയെ ഒക്കെയും കീഴ്പ്പെടുത്തി അതിജീവനത്തിന്റെ കേരളത്തിനായി. സമാനതകളില്ലാത്ത ദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾക്കേ കഴിയൂ.
വിദ്യാഭ്യാസം ഉണ്ടായിട്ടും നമ്മൾ വെറും വിഡ്ഢികളെ പോലെ പെരുമാറുകയാണ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോകം തന്നെ വിറച്ചു നില്ക്കുമ്പോഴും ഒന്നുംതന്നെ ബാധിക്കുന്നതല്ല എന്നൊരു മനോഭാവമാണ് പലർക്കും . വിദേശത്തുനിന്നും വന്നവർ വീടുകളിൽ തന്നെ കഴിയണം എന്ന് ആവർത്തിച്ച് പറയുമ്പോഴും നാട്ടിൽ ചുറ്റി നടക്കുന്നവരും നിരീക്ഷണത്തിൽ ഇരിക്കെ ഒളിച്ചോടുന്നവരുമൊക്കെ വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവരാകാൻ വഴിയില്ല .ഇത്രയും ബോധവത്ക്കരണം നടത്തിയിട്ടും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റേയും നിർദ്ദേശങ്ങൾ ഒന്നും ആരും പാലിക്കുന്നില്ല ഇത്രയ്ക്ക് വിഡ്ഢികൾ ആണോ നമ്മൾ .
മറ്റു രാജ്യങ്ങളിൽ നിന്ന് കിട്ടുന്ന മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത് കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണെന്നാണ്. എല്ലാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തുന്നവർ ചിന്തിക്കുക ഇതാണോ സാക്ഷരകേരളം. കൊറോണ നിങ്ങളെ കാത്തിരിപ്പുണ്ടെന്ന് ഓർക്കുക . ആരുടെ രൂപത്തിൽ എന്ന് നമുക്ക് തിരിച്ചറിയാൻ പറ്റാത്ത വിധം അത് നമ്മളിൽ എത്തുന്നതുവരെ നമ്മൾ ചിന്തിക്കില്ല .ചിന്തിച്ചു തുടങ്ങുമ്പോൾ ഒരുപാട് വൈകിയിട്ടുണ്ടാകും .
ഓരോരുത്തരും ഓർക്കുക നമ്മുടെ ജീവൻ മാത്രമല്ല അടുത്തുള്ളവന്റെ ജീവനും നമ്മുടെ കയ്യിലാണ് ...അകലം പാലിക്കുക സ്വയം സംരക്ഷിക്കുക ..മറ്റുള്ളവരെയും ..

സൂര്യ ആർ എസ്സ്
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം