അതിരാവിലെ നമ്മൾ ഉണരേണം
ആരും മടിയരുതോർത്തോളൂ
മുടി നന്നായി കെട്ടേണം
മുഖവും വായും കഴുകേണം
പല്ലും വായും ശുചിയാക്കാതെ
ഒന്നും വാരിത്തിന്നരുത് .
രോഗാണുക്കൾ നമ്മളെ വേഗം
രോഗികളാക്കി തീർത്തീടും
എല്ലാദിനവും മടിയാതെ -
വ്യായാമങ്ങൾ ചെയ്യേണം
ലോകത്തുള്ളോരു വാർത്തകളെല്ലാം
എന്നും നമ്മളറിയേണം
ചെറിയ ജോലികൾ ചെയ്തിട്ടമ്മയെ
ചെറുതായി നമ്മൾ സഹായിക്കേണം
ശുചിത്വ ശീലം പാലിച്ചെന്നും
ആരോഗ്യത്തോടെ ജീവിക്കാം