പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ മണ്ണും മനുഷ്യനും

മണ്ണും മനുഷ്യനും


ഭൂമിയുടെ സൃഷ്ടിയിൽ ഏറ്റവും
അഹങ്കാരിയായ മർത്യാ നീ പഠിച്ചുവോ?
ശാശ്വതമല്ലാ ഞാൻ എന്ന ഭാവം.... ഇത്തിരി
വറ്റിനായി വിശപ്പ് സഹിക്കവയ്യാതെ
കട്ടെടുത്തൊരു പാപത്തെ കൊലയ്ക്ക്
കൊടുത്ത ദുഷ്ടാ നീയറിഞ്ഞുവോ?
ഇന്ന് നീ വിശന്ന് കരുയുന്നൊരായിരം
മർത്യനെ കാണുമെന്നും അതിലൊന്ന്
നീയാകുമെന്നു....എന്ത് വന്നാലും
പഠിക്കാത്ത മർത്യന് ഇന്നലെ നിപ്പ് ഇന്ന്
കൊറോണ ഇനി നാളെയെന്ത് അറിയില്ല
ദൈവമേ മഴയില്ല , വെയിലില്ല , മഞ്ഞില്ല
കാലവും തെറ്റി ഇനിയെന്ത് ?
എന്നാലും മർത്യാ നീ പഠിക്കുന്നുവോ
അപ്പോഴും നീ പറയും കുറ്റം...
കലികാലത്തിന് ...

 

സൗന്ദര്യ സുരേഷ്
7 E പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത