കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/വർണ്ണ മിഠയി

വർണ്ണ മിഠയി


ദാമുവേട്ടന്റെ കടയിൽ അടുക്കി വെച്ച നിറമുള്ള മിഠായികൾ ഉണ്ണിക്കുട്ടനെ വല്ലാതെ കൊതിപ്പിച്ചു. അമ്മേ, എനിക്ക് മിഠായി വേണം" ഉണ്ണിക്കുട്ടൻ ചിണുങ്ങി. "ഒത്തിരി നിറം ചേർത്ത ഇത്തരം മിഠായികൾ നല്ലതല്ല. ഇവ നിന്റെ പല്ലുകളെ ചീത്തയാക്കും. വയറിൽ അസുഖം ഉണ്ടാക്കും. പിന്നെ നിനക്ക് സ്കൂളിൽ പോകാൻ കഴിയുമോ ? എല്ലാ ദിവസവും കൃത്യമായി സ്കൂളിൽ പോയാൽ മാത്രമേ നന്നായി പഠിക്കാൻ കഴിയൂ". അമ്മ അവനോട് പറഞ്ഞു. കാര്യങ്ങൾ മനസിലായപ്പോൾ ഉണ്ണിക്കുട്ടൻ അമ്മയുടെ കൈ പിടിച്ചു നടന്നു.

അനൈന എസ് ബീഗം
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ