പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ ചിന്തനം
ഒരു ലോക്ക്ഡൗൺ ചിന്തനം
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തകയാണ്. ആളുകളെ കാർന്നുതിന്നുന്ന ഈ വൈറസിനെ ആളുകളിൽനിന്ന് ആളുകളിലേക്ക് പകരുന്നു ലോകത്തിലെതന്നെ അധിപനാണ് താൻ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യനെ ക്ഷണനേരം കൊണ്ട് തകർക്കാൻ ഒരു കൊച്ചു വൈറസിനായി. ഈ ഭൂമിയും അതിലെ ഉൽപ്പന്നങ്ങളും എല്ലാം തന്റെത് മാത്രമാണെന്ന് വിശ്വസിച്ച് അഹങ്കാരിയായ മനുഷ്യൻ കൂട്ടിലടച്ച കിളിയെപ്പോലെ പുറത്തിറങ്ങാൻ കഴിയാതെ ആയി. ഇത് ചിലപ്പോൾ മനുഷ്യന്റെ അഹംഭാവത്തെ പ്രകൃതി കൊടുത്ത കനത്ത തിരിച്ചടിയായി കൂടെ എന്ന് തോന്നുന്നു. ഒരു സുപ്രഭാതത്തിൽ ലോക്ക്ഡൗൺ എന്ന് കേട്ടപ്പോൾ അതിശയിച്ചുപോയി. പിന്നീട് മനസ്സിലായി ആളുകളൊന്നും പുറത്തിറങ്ങുകയും ജോലികളിൽ ഏർപ്പെടുകയോ കൂട്ടംകൂടി ഒന്നും ചെയ്യരുത് ചുരുക്കം പറഞ്ഞാൽ മനുഷ്യൻ പുറത്തിറങ്ങരുത് എന്ന് തന്നെ. പക്ഷേ നമ്മൾ ലോക്ക്ഡൗണിൽ ആയപ്പോൾ പുറത്തിറങ്ങി സന്തോഷിക്കുന്ന കുറേ പേരുണ്ട് പക്ഷിമൃഗാദികൾ. അവർ ഇപ്പോൾ ഏറെ സന്തോഷത്തിലാണ് കാരണം മനുഷ്യരും, വാഹനങ്ങളും, മലിനീകരണവും ഒന്നും പേടിക്കാതെ സുഖമായി കഴിയാം. ഈ ലോക്ക്ഡൗണിൽകഴിയുമ്പോൾ എങ്കിലും മനുഷ്യൻ അവന്റെ പ്രവർത്തികളെ കുറിച്ച് ഒരു പുനർവിചിന്തനം നടത്തുമെന്ന് ആശ്വസിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |