സി എം എസ് എൽ പി എസ്സ് വിളയംകോട്/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കല സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുകയും വായനാമത്സരം നടത്തുകയും ചെയ്തു. ലൈബ്രറി, പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ശ്രീമതി ജൂലി ചാക്കോ വിദ്യരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.