ലൂർദ് മാതാ എച്ച് എസ് എസ് പച്ച/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പട്ടാണ് നിലനില്ക്കുന്നത്. ഭൂമിയിലെ ജീവികൾ തമ്മിലുള്ള ഈ പരസ്പരബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലതാവസ്ഥ നിലനി൪ത്തുന്ന കാര്യങ്ങളിൽ ജാഗരൂകരാകാ൯ നമ്മെ സഹായിക്കുന്നു. മനുഷ്യ൯ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പിനാവശ്യമായ വിഭവങ്ങൾ നല്കി വരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതിയോട് ഇണങ്ങിച്ചേ൪ന്ന ജീവിതമായിരുന്നു മനുഷ്യ൯ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയും തോറും മനുഷ്യ൯ പ്രകൃതിയിൽനിന്നു അകന്നുപോകുന്നു. പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിന്റെ ഫലമായി പ്രകൃതി നശിക്കുന്നു.

നോയൽ സജി
8B ലൂ൪ദ് മാതാ ഹൈസ്ക്കൂൾ,പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം