സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി/പ്രവർത്തനങ്ങൾ
ശീർഷകം : പരിസ്ഥിതി സൗഹൃദ വിദ്യാലയം
ആമുഖം : പാഠ്യ പഠ്യേതര പ്രവർത്തനങ്ങളോടൊപ്പം പ്രകൃതി സൗഹൃദ , മാലിന്യമുക്ത , ജൈവ വൈവിധ്യ , ജലസംരക്ഷണ ശുചിത്വ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ആവിഷ്കരിച്ചു കുട്ടികളെ മികവിsâ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക ,എല്ലാ കുട്ടികളെയും പഠനനേട്ടത്തിsâ അവകാശികളാക്കുക, പരിസ്ഥിതി സംരക്ഷണത്തിsâ ആവശ്യകതയെക്കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കുക അതിലൂടെ പസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക.
ഉദ്ദേശ്യങ്ങൾ :
ജലസ്രോതസുകൾ മാലിന്യമുക്തമാക്കുകയും സ്കൂളിലെ മാലിന്യങ്ങളെ ജൈവ അജൈവ മാലിന്യങ്ങൾ എന്ന് തരംതിരിക്കൽ അതിലൂടെ ജൈവകൃഷിക്കുള്ള പശ്ചാത്തലംഒരുക്കുക, വ്യക്തിശുചിത്വത്തെക്കുറിച്ചു ബോധവൽക്കരണം .അതിലൂടെ നമ്മുടെ വിദ്യാലയം സമ്പൂർണ ശുചിത്വ വിദ്യാലയം ആക്കുക എന്നതാണ് ഇതിsâ പ്രവർത്തന ഉദ്ദേശ്യങ്ങൾ.
ഏറ്റെടുത്തപ്രവർത്തനങ്ങൾ
1. മാലിന്യ നിർമ്മാർജ്ജനം
മാലിന്യ മെന്ന വിപത്തിനെ പരിഹരിക്കുവാൻ ജൈവ അജൈവ മാലിന്യങ്ങൾ
തരാം തിരിക്കുന്നത് മൂലം സാധിക്കുന്നു. ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന വെയ്സ്റ്റ് ബാസ്‌ക്കറ്റുകൾ ക്ലാസ് മുറികളിൽ വയ്ക്കുന്നു .
അതും പറമ്പിലെ ചപ്പു ചവറുകളും മുഴുവൻ വെർമി കമ്പോസ്റ്റ് കുഴികളിൽ നിക്ഷേപിക്കുന്നു . അത് പിന്നീട് വളമായി സ്കൂളിലെ ചെടികൾക്കും ,പച്ചക്കറികൾക്കും ഉപയോഗിക്കുന്നു .അതിലുടെ സ്കൂൾ പരിസരം മാലിന്യമുക്തമാകുന്നു .
2. മാതാപിതാക്കൾക്ക് ബോധവത്കരണം
ഫാസ്റ്റഫുഡ് സംസ്കാരത്തിൽ നിന്നും ജൈവ സംസ്കാരത്തിലേക്ക് ഒരു തിരിച്ചുവരവ് അനിവാര്യം . അതിനായി ചങ്ങനാശേരി സോഷ്യൽ സർവീസ്
സൊസൈറ്റിയുടെ (ചാസ് ഗ്രാമോദ്യോഗ് വിദ്യാലയം) ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്ക് ഒരു ബോധവത്കരണ ക്ലാസ്സ് നടത്തി . വിവിധ പാനീയങ്ങൾ ഉണ്ടാക്കുവാനുള്ള പരിശീലനം നൽകി .കൂടാതെ അടുക്കള മാലിന്യ നിർമാർജ്ജന രീതികളെ പരിചയപ്പെടുത്തിക്കൊടുത്തു .
3. വെർമി കമ്പോസ്റ്റ്
ജൈവ അജൈവ മാലിന്യങ്ങൾ, പറമ്പിലെ ചപ്പു ചവറുകളും മുഴുവൻ വെർമി കമ്പോസ്റ്റ് കുഴികളിൽ നിക്ഷേപിക്കുന്നു . അത് പിന്നീട് വളമായി സ്കൂളിലെ ചെടികൾക്കും ,പച്ചക്കറികൾക്കും ഉപയോഗിക്കുന്നു .അതിലുടെ സ്കൂൾ പരിസരം മാലിന്യമുക്തമാകുന്നു . കുട്ടികൾക്ക് വീടുകളിൽ വെർമി കമ്പോസ്റ്റ് നിർമ്മിക്കുവാൻ വേണ്ട പരിശീലനം നൽകുകയും ചെയ്തു.